ഓണമെത്തി
========
ചിങ്ങപ്പുലരി പിറന്നു മലയാള -
നാടാകെക്കോടിയുടുത്തുവല്ലോ
കരിമേഘം മാറിയ മാനത്തു പൊന്നൊളി -
വീശിയാത്തമ്പുരാനെത്തിയല്ലോ
മുത്തൊളിപോൽ തുമ്പപ്പൂവു ചിരിക്കുന്നു
മുറ്റത്തുയരുന്നുണ്ടാരവങ്ങൾ
മുക്കുറ്റിപ്പൂവു പിണങ്ങി നില്‍ക്കുന്നതു
മന്ദാരം പുഞ്ചിരിച്ചെത്തി നോക്കി
ചെമ്പരത്തിപ്പൂവും ചെത്തിയും ചുണ്ടത്തു
ചെഞ്ചായം പൂശിയൊരുങ്ങിയെത്തി
അഞ്ജനക്കണ്ണുമായ് കാക്കപ്പൂ വഴിയോര -
ത്തങ്ങനെ ശങ്കിച്ചുനിന്നിടുന്നു
ചെമ്പകമാകട്ടെ പ്രാലേയം ചൂടിയി -
ട്ടിമ്പമോടങ്ങനെ പുഞ്ചിരിച്ചു
തുമ്പികള്‍ പാറിപ്പറക്കും പുഴയോര-
ത്താരോ കളിത്തോണി കൊണ്ടുവന്നു
തേന്മാവിന്‍ കൊമ്പത്തു കെട്ടിയൊരൂഞ്ഞാല-
തേടുന്നു കുഞ്ഞിളം പാദങ്ങളെ
ആരാണു വന്നെന്നെ പുല്കുവതാദ്യമാ -
ത്തെങ്ങോലത്തുഞ്ചത്തു കൊണ്ടു പോകാം
ഒന്നതില്‍ക്കയറിയിട്ടാകാശമുറ്റത്തെ
വെണ്‍പൂവു തൊട്ടുമടങ്ങിയെത്താന്‍
ബാല്യത്തിലേക്കൊന്നു പോകാന്‍ കഴിഞ്ഞെങ്കി-
ലാകെയൊരിക്കലെന്നാശിച്ചുഞാന്‍ .
"ഒന്നതില്‍ക്കയറിയിട്ടാകാശമുറ്റത്തെ
ReplyDeleteവെണ്‍പൂവു തൊട്ടുമടങ്ങിയെത്താന്‍
ബാല്യത്തിലേയ്ക്കൊന്നു പോകാന്‍ കഴിഞ്ഞെങ്കി-
ലാകെയൊരിയ്കലെന്നാശിച്ചുഞാന്‍ ."
ഭാവനാ സുരഭിലവും സുന്ദരവുമായ ഓണ സ്മൃതികളുടെ ഊഞ്ഞാലിലേറ്റി
അനുവാചകരെയും ചില്ലാട്ടം പറപ്പിച്ചു കളഞ്ഞു മിനി മോഹനൻ ഓണാശംസകൾ! kathirukaanakilikal.blogspot.com/
by Tomy Jacob
ഈ നല്ല വാക്കുകള്‍ക്ക് ഒരുപടു നന്ദി സര്‍
Deleteഇന്ന് നമ്മൾ ഹൈ ടെക് ഓണം ആഘോഷിക്കുമ്പോൾ ............
ReplyDeleteപഴയ കാല ഓണത്തെ കുറിച്ച് ആരെങ്കിലും ഒര്ക്കാൻ ശ്രമിക്കാറുണ്ടോ ....?
നമുക്കു സ്വന്തം ഈ ഓര്‍മ്മകള്‍ മാത്രമല്ലേ...
Delete