Monday, February 18, 2013

അമ്മ

                                                                     അമ്മ 
ഹൃദയത്തിന്‍ തന്ത്രികള്‍ മീട്ടുന്ന ശ്രുതികളില്‍ 
അമൃതമാം രാഗമാണമ്മ 
അനുപമസ്നേഹത്തിന്നലകള്‍ നിലയ്ക്കാത്ത
പാലാഴി തീര്‍ക്കുന്നതമ്മ 
ഓര്‍മ്മതന്‍ പുസ്തകത്താളില്‍ വിരിയുന്ന 
ജ്യോതിസ്വരൂപമാണമ്മ  
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ വിരല്‍ത്തുമ്പില്‍ 
ആദ്യമായ് നല്കിയെന്നമ്മ 
അലിവോടെയെന്കണ്ണിലൂറും മിഴിനീരു
മെല്ലെ തുടച്ചതുമമ്മ  
ഹൃദയം തപിക്കുമ്പോളാശ്വാസമേകുന്ന 
ശീതളസ്പര്‍ശമാണമ്മ 
അകതാരിലാര്‌ദ്രമായ് പെയ്തിറങ്ങുന്നോരു
തേന്മഴയാകുന്നിതമ്മ   
ആത്മാവിലെരിയുന്ന ജീവന്റെ പൊന്‍തിരി 
തീര്‍ക്കും പ്രഭാപൂരമമ്മ 

പ്രകൃതിതന്‍ പൊരുള്‍ നമുക്കജ്ഞമാണെങ്കിലും 
സത്യത്തിന്‍പൊരുളാണതമ്മ 
അമ്മയ്ക്കു നല്‍കുവാന്‍ ഒന്നുമില്ലെന്സ്നേഹ 
സാഗരത്തിന്നാഴമൊന്നുമാത്രം 
  



7 comments:

  1. നന്നായി കവിത ആശംസകൾ
    മിനി മോഹനൻ

    ReplyDelete
    Replies
    1. വളരെ നന്ദി ശ്രീ സന്ദീപ് നായര്‍

      Delete
  2. അമ്മയ്ക്കു നല്‍കുവാന്‍ ഒന്നുമില്ലെന്സ്നേഹ
    സാഗരത്തിന്നാഴമൊന്നുമാത്രം

    മഹത്തായ വരികള്‍...
    ചേച്ചിക്ക് അമ്മയോടുള്ള സ്നേഹം ഈ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു...

    ReplyDelete
    Replies
    1. വളരെ നന്ദി സുരേഷ കണ്ണന്‍

      Delete
  3. വളരെ നന്ദി ശ്രീ ഷാജു അത്താണിക്കല്‍

    ReplyDelete