എനിയ്ക്കു വേണം ഒരു പർദ്ദ!!!!!!
എന്റെ വൈരൂപ്യത്തെ നിന്നിൽ നിന്നൊളിക്കാൻ
എനിക്കെന്റെ ആത്മബലം വീണ്ടെടുക്കാൻ
ഞാൻ ധരിക്കട്ടെ ഈ പർദ്ദ ...
എന്റെ കറുത്ത മുഖവും കോങ്കണ്ണും നരച്ചമുടിയും
നിന്നിൽ നിന്നു മറച്ചുപിടിക്കാൻ
ഞാൻ ധരിക്കട്ടെ ഈ പർദ്ദ
എന്റെ സ്ഥൂലശരീരവും വലിയ വയറും
ശുഷ്കിച്ച സ്ത്രൈണബിംബങ്ങളും
നിന്നിൽ നിന്നൊളിയ്ക്കാൻ
ഞാൻ ധരിക്കട്ടെ ഈ പർദ്ദ ...
എനിയ്ക്കുവേണം ഒരു പർദ്ദ ...
നിന്റെ കഴുകൻ കണ്ണുകളുടെ
ആർത്തി പിടിച്ച നോട്ടത്തിൽ നിന്ന്
എന്റെ മേനിയെ കാക്കാൻ
നിന്റെ ക്രൗര്യത്തിന് ഉത്തേജനം നല്കാതെ എനിക്ക് രക്ഷപ്പെടണം
ഈ കറുത്ത പർദ്ദയിൽ ഞാനെന്റെ ആത്മാഭിമാനം പൊതിഞ്ഞു വെയ്ക്കാം
എനിയ്ക്ക് വേണ്ടത് രക്ഷ മാത്രം ....
നിന്റെ കൂർത്ത നഖങ്ങളിൽ നിന്ന്
നിന്റെ ദംഷ്ട്രകളിൽ നിന്ന്
എന്റെ മേനിയെ രക്ഷിക്കാൻ
ഞാൻ ധരിക്കട്ടെ ഈ പർദ്ദ .....
എന്റെ വൈരൂപ്യത്തെ നിന്നിൽ നിന്നൊളിക്കാൻ
എനിക്കെന്റെ ആത്മബലം വീണ്ടെടുക്കാൻ
ഞാൻ ധരിക്കട്ടെ ഈ പർദ്ദ ...
എന്റെ കറുത്ത മുഖവും കോങ്കണ്ണും നരച്ചമുടിയും
നിന്നിൽ നിന്നു മറച്ചുപിടിക്കാൻ
ഞാൻ ധരിക്കട്ടെ ഈ പർദ്ദ
എന്റെ സ്ഥൂലശരീരവും വലിയ വയറും
ശുഷ്കിച്ച സ്ത്രൈണബിംബങ്ങളും
നിന്നിൽ നിന്നൊളിയ്ക്കാൻ
ഞാൻ ധരിക്കട്ടെ ഈ പർദ്ദ ...
എനിയ്ക്കുവേണം ഒരു പർദ്ദ ...
നിന്റെ കഴുകൻ കണ്ണുകളുടെ
ആർത്തി പിടിച്ച നോട്ടത്തിൽ നിന്ന്
എന്റെ മേനിയെ കാക്കാൻ
നിന്റെ ക്രൗര്യത്തിന് ഉത്തേജനം നല്കാതെ എനിക്ക് രക്ഷപ്പെടണം
ഈ കറുത്ത പർദ്ദയിൽ ഞാനെന്റെ ആത്മാഭിമാനം പൊതിഞ്ഞു വെയ്ക്കാം
എനിയ്ക്ക് വേണ്ടത് രക്ഷ മാത്രം ....
നിന്റെ കൂർത്ത നഖങ്ങളിൽ നിന്ന്
നിന്റെ ദംഷ്ട്രകളിൽ നിന്ന്
എന്റെ മേനിയെ രക്ഷിക്കാൻ
ഞാൻ ധരിക്കട്ടെ ഈ പർദ്ദ .....
സത്യം പറയുന്നത് സൂക്ഷിച്ചു വേണം
ReplyDelete