നീയെനിക്കൊരു ചാറ്റൽ മഴയാണ്
നിന്റെ നനുത്ത തുള്ളികൾ .....
അകവും പുറവും കുളിർപ്പിക്കുന്ന
അമൃതകണങ്ങൾ
ഇളം കാറ്റിനൊപ്പം
നീ പതിക്കുമ്പോൾ
തരളിതമാകുന്നത്
എന്റെ മനവും തനുവും
ഇന്നലെകളുടെ
കറുത്ത മേഘാവരണത്തിൽ നിന്നും
ഇന്നിന്റെ പ്രകാശത്തിലേയ്ക്കുള്ള
നിന്റെ പ്രയാണം ....
മാരിവില്ലിന്റെ മഞ്ജുളവീഥിയിൽ
നിന്റെ സ്വപ്നസഞ്ചാരം !!!!!
നീ പൊഴിയുക..........
പിന്നെയും പിന്നെയും ...
നിന്റെ ആർദ്രതയിൽ
മുളകൾ പൊട്ടി
ഞാനുയരട്ടെ വാനിലേയ്ക്ക് ....
വ്യർത്ഥമോഹങ്ങളെ മണ്ണിൽ മറച്ച്
ആർജ്ജവത്തിൻ പുതുനാമ്പു നീട്ടി
മഹാവൃക്ഷമായ്
ഞാൻ ഉയരങ്ങൾ താണ്ടാം
ആകാശപ്പന്തലിൽ കൈതൊട്ടു നില്ക്കാം.
നിന്റെ വീണയിൽ
അനന്തമാം തന്ത്രികൾ
ചേർന്നുതിർക്കുക
വിജയഗീതികൾ......
അന്ത്യഗാനം പാടിനിർത്തും വരേയ്ക്കും
നീ പൊഴിയുക
എനിയ്ക്കായ് .......
നിന്റെ നനുത്ത തുള്ളികൾ .....
അകവും പുറവും കുളിർപ്പിക്കുന്ന
അമൃതകണങ്ങൾ
ഇളം കാറ്റിനൊപ്പം
നീ പതിക്കുമ്പോൾ
തരളിതമാകുന്നത്
എന്റെ മനവും തനുവും
ഇന്നലെകളുടെ
കറുത്ത മേഘാവരണത്തിൽ നിന്നും
ഇന്നിന്റെ പ്രകാശത്തിലേയ്ക്കുള്ള
നിന്റെ പ്രയാണം ....
മാരിവില്ലിന്റെ മഞ്ജുളവീഥിയിൽ
നിന്റെ സ്വപ്നസഞ്ചാരം !!!!!
നീ പൊഴിയുക..........
പിന്നെയും പിന്നെയും ...
നിന്റെ ആർദ്രതയിൽ
മുളകൾ പൊട്ടി
ഞാനുയരട്ടെ വാനിലേയ്ക്ക് ....
വ്യർത്ഥമോഹങ്ങളെ മണ്ണിൽ മറച്ച്
ആർജ്ജവത്തിൻ പുതുനാമ്പു നീട്ടി
മഹാവൃക്ഷമായ്
ഞാൻ ഉയരങ്ങൾ താണ്ടാം
ആകാശപ്പന്തലിൽ കൈതൊട്ടു നില്ക്കാം.
നിന്റെ വീണയിൽ
അനന്തമാം തന്ത്രികൾ
ചേർന്നുതിർക്കുക
വിജയഗീതികൾ......
അന്ത്യഗാനം പാടിനിർത്തും വരേയ്ക്കും
നീ പൊഴിയുക
എനിയ്ക്കായ് .......
ഇന്നലെകളുടെ
ReplyDeleteകറുത്ത മേഘാവരണത്തിൽ നിന്നും
ഇന്നിന്റെ പ്രകാശത്തിലേയ്ക്കുള്ള
നിന്റെ പ്രയാണം ....
ജേതാവിന്റെ പടയോട്ടം പോലെ
നേട്ടങ്ങളുടെ പൊൻ തൂവലുകൾ
ചാർത്തി, ഇനിയും ഈ കാവ്യ സപര്യ അവിരാമം തുടരുക.
ആശംസകൾ
സർ, ഈ പ്രോത്സാഹനത്തിനു നന്ദി പറയാൻ വാക്കുകളില്ല ...
ReplyDeleteഎനിക്ക് വളരെ ഇഷ്ടമായി ...ഈ കവിത.
ReplyDeleteചേച്ചിയുടെ കവിതകള്‍ വായിക്കാന്‍ നല്ല രസമാണ്..
നല്ല നല്ല ചിന്തകള്‍...