ധന്യമീ ജീവിതം
=========
ഇന്നലെകളില്‍
ഞാന്‍ നിന്റെ പാങ്ങള്‍ക്കടിയിലെ
ഞെരിഞ്ഞമര്‍ന്ന
പൂവായിരുന്നു-
സ്വയം വേദന തിന്ന കണ്ണീര്‍പ്പൂവ്..
നിന്റെ പാദരേണുവില്‍ പുതഞ്ഞ്,
ചതഞ്ഞരഞ്ഞുകിടന്ന
എന്റെ മേനി നോക്കി
നീ ആര്‍ത്തു ചിരിച്ചപ്പോള്‍
ഞാന്‍ നിശ്ശബ്ദമായി തേങ്ങി..
ഭൂമിയോളം സഹിക്കാന്‍ പഠിപ്പിച്ച ഭൂമി
എന്നോടു മന്ത്രിച്ചു
'ഉയിര്‍ത്തെഴുന്നേല്ക്കാന്‍
നിനക്കു സമയമായി'
ഉരുക്കിന്റെ കരുത്തുമായി
ഞാന്‍ ഉണര്‍ന്നെണീറ്റു..
നിന്റെ പാദങ്ങള്‍ തീര്‍ത്ത
ബന്ധനം ഭേദിച്ച്...
ഇനി വിജയം എന്റേതുമാത്രം..
ഞാന്‍ ശക്തിയുടെ പ്രതീകം.
എന്നെ താങ്ങുവാൻ
കാറ്റിന്റെ കൈകൾ
എന്നെത്തഴുകുവാൻ
മഴച്ചാറ്റലിന്റെ നനവ്
എനിക്ക് തലചായ്ക്കാൻ
രാവിന്റെ മടിത്തട്ട്
എന്നെ പുല്കിയുണർത്താൻ
ബാലസൂര്യപ്രഭ
ഞാനാശ്വസിക്കട്ടെ ...
ഈ ജന്മം പാഴാവില്ല
ഈ വിശ്വമാകെ
എൻ ഹൃദയച്ചെപ്പില്‍ !
ഇനി എനിക്കെന്തിനാണു
നിന്റെ അടിമത്വം?
=========
ഇന്നലെകളില്‍
ഞാന്‍ നിന്റെ പാങ്ങള്‍ക്കടിയിലെ
ഞെരിഞ്ഞമര്‍ന്ന
പൂവായിരുന്നു-
സ്വയം വേദന തിന്ന കണ്ണീര്‍പ്പൂവ്..
നിന്റെ പാദരേണുവില്‍ പുതഞ്ഞ്,
ചതഞ്ഞരഞ്ഞുകിടന്ന
എന്റെ മേനി നോക്കി
നീ ആര്‍ത്തു ചിരിച്ചപ്പോള്‍
ഞാന്‍ നിശ്ശബ്ദമായി തേങ്ങി..
ഭൂമിയോളം സഹിക്കാന്‍ പഠിപ്പിച്ച ഭൂമി
എന്നോടു മന്ത്രിച്ചു
'ഉയിര്‍ത്തെഴുന്നേല്ക്കാന്‍
നിനക്കു സമയമായി'
ഉരുക്കിന്റെ കരുത്തുമായി
ഞാന്‍ ഉണര്‍ന്നെണീറ്റു..
നിന്റെ പാദങ്ങള്‍ തീര്‍ത്ത
ബന്ധനം ഭേദിച്ച്...
ഇനി വിജയം എന്റേതുമാത്രം..
ഞാന്‍ ശക്തിയുടെ പ്രതീകം.
എന്നെ താങ്ങുവാൻ
കാറ്റിന്റെ കൈകൾ
എന്നെത്തഴുകുവാൻ
മഴച്ചാറ്റലിന്റെ നനവ്
എനിക്ക് തലചായ്ക്കാൻ
രാവിന്റെ മടിത്തട്ട്
എന്നെ പുല്കിയുണർത്താൻ
ബാലസൂര്യപ്രഭ
ഞാനാശ്വസിക്കട്ടെ ...
ഈ ജന്മം പാഴാവില്ല
ഈ വിശ്വമാകെ
എൻ ഹൃദയച്ചെപ്പില്‍ !
ഇനി എനിക്കെന്തിനാണു
നിന്റെ അടിമത്വം?
താങ്ങുവാനും, തഴുകുവാനും, ഉറക്കാനും , ഉണർത്താനും പ്രകൃതി തന്നെ.. പ്രകൃതിയെ മനസ്സിലാക്കാനും അനുഭവിക്കാനും കഴിയുക എന്നത് തന്നെ ആണ് ധന്യതയാർന്ന ജീവിതം.... ഏകാന്തത എന്നൊന്നില്ല...
ReplyDeleteബാക്കിയുള്ളവരെല്ലാം എവിടെ പോയി? അതോ വേണ്ട എന്നൊ?
ReplyDelete