മഴ
ഭാര്യയെപ്പോലെ
ഭാര്യയെപ്പോലെ
ഇന്നലെ വരെ വേനൽച്ചൂടായിരുന്നു ..
വരണുണങ്ങിയ ഏകാന്തതയ്കുമേല്‍
വരണുണങ്ങിയ ഏകാന്തതയ്കുമേല്‍
കത്തിക്കാളുന്ന സൂര്യനും
ഉരുകിത്തിളയ്ക്കുന്ന വെയിലും .
മഴ ഒന്ന് പെയ്തിരുന്നെങ്കിൽ !
കാത്തുകാത്തിരുന്ന് ...
മഴ
ഒടുവിൽ
മടിച്ചും നാണിച്ചും
ചിരിച്ചും ചിണുങ്ങിയും
ചാറിയും ചിതറിയും അവളെത്തി...
മുറുകെപ്പുണർന്നും ചുംബിച്ചും
അവളുടെ കുളിരിലലിഞ്ഞ് ...
മഴപ്പാട്ടിൽ ലയിച്ച് ...
മഴ
ഭാര്യയെപ്പോലെ....
കോരിച്ചൊരിഞ്ഞു ...
ചിലപ്പോള്‍ ഇണങ്ങിയും
പിന്നെ പരിഭവിച്ച്
ചിലപ്പോള്‍ ഇണങ്ങിയും
പിന്നെ പരിഭവിച്ച്
ആർത്തലച്ച് ...അട്ടഹസിച്ച് ..
"എന്തൊരു ശല്യം ..ഈ മഴ
"എന്തൊരു ശല്യം ..ഈ മഴ
നിൽക്കുന്നുമില്ലല്ലോ ...
നശിച്ചമഴ!"
പൊട്ടിക്കരഞ്ഞ്
ഭാര്യയെപ്പോലെ
മഴ.....
സ്ഥല ജല വിഭ്രാന്തി എന്തിനു
ReplyDeletenice lines........
ReplyDeleteആർത്തലച്ച് ...അട്ടഹസിച്ച്
ReplyDelete"എന്തൊരു ശല്യം ..ഈ മഴ
നിൽക്കുന്നുമില്ലല്ലോ ...
നശിച്ചമഴ!"......
.മഴ
ഭാര്യയെപ്പോലെ....? ഇങ്ങനെയും ഒരു ഭാര്യയോ!
മിനി, മഴയെ ഭാര്യയോടു ഉപമിച്ചത് പുതുമയായും നന്നായും തോന്നി.
ReplyDeleteആശംസകള്‍
പിന്നെ, സെറ്റിങ്ങ്സില്‍ പോയി വേര്‍ഡ് വേരിഫികേഷന്‍ എടുത്ത് കളയൂ--(clik never) ആളുകള്‍ വായിച്ചാലും അത് കാണുമ്പോള്‍ കമന്റ് പോസ്റ്റ് ചെയ്യാതെ പോകും.