സരസ്വതീദേവീ നീ അനുഗ്രഹിക്കൂ -ജ്ഞാന
വരപ്രസാദത്താലെന്‍ മനം നിറയ് ക്കൂ...
അക്ഷരദേവീ, എന്‍ മേധയ്ക്കു നിറം ചാര്‍ത്തൂ
വര്‍ണ്ണപുഷ്പങ്ങള്‍ ഞാനും വിടര്‍ത്തീടട്ടെ-ഗാന
വര്‍ണ്ണപുഷ്പങ്ങള്‍ വീണ്ടും രചിച്ചിടട്ടെ
അറിവിന്റെ അലയാഴികടക്കുവാനായി ഞാന്‍
തൃപ്പാദപങ്കജം പൂകിടുന്നു...അംബേ...
ശ്രീമൂകാംബികേ,ദേവീ സരസ്വതീ
വീണാപാണിനീ ആനന്ദരൂപിണീ...
അനുഗ്രഹിക്കൂ അമ്മേ വരമരുളൂ....
ദേവീ....... വരമരുളൂ .......
അമ്മേദേവീ..നീ അടിയന്റെ പ്രാര്‍ത്ഥന
അറിഞ്ഞരുളൂ വരം കരുണയോടെ...
നന്മതന്‍ പ്രഭ തൂകും പദങ്ങളാല്‍ ഞാനെന്റെ
കര്‍മ്മകാണ്ഡത്തിന്‍ വീഥി തെളിച്ചിടട്ടേ..
ദേവീ അനുഗ്രഹിക്കൂ അമ്മേ വരമരുളൂ.....
ദേവീ.......വരമരുളൂ.....
വരപ്രസാദത്താലെന്‍ മനം നിറയ് ക്കൂ...
അക്ഷരദേവീ, എന്‍ മേധയ്ക്കു നിറം ചാര്‍ത്തൂ
വര്‍ണ്ണപുഷ്പങ്ങള്‍ ഞാനും വിടര്‍ത്തീടട്ടെ-ഗാന
വര്‍ണ്ണപുഷ്പങ്ങള്‍ വീണ്ടും രചിച്ചിടട്ടെ
അറിവിന്റെ അലയാഴികടക്കുവാനായി ഞാന്‍
തൃപ്പാദപങ്കജം പൂകിടുന്നു...അംബേ...
ശ്രീമൂകാംബികേ,ദേവീ സരസ്വതീ
വീണാപാണിനീ ആനന്ദരൂപിണീ...
അനുഗ്രഹിക്കൂ അമ്മേ വരമരുളൂ....
ദേവീ....... വരമരുളൂ .......
അമ്മേദേവീ..നീ അടിയന്റെ പ്രാര്‍ത്ഥന
അറിഞ്ഞരുളൂ വരം കരുണയോടെ...
നന്മതന്‍ പ്രഭ തൂകും പദങ്ങളാല്‍ ഞാനെന്റെ
കര്‍മ്മകാണ്ഡത്തിന്‍ വീഥി തെളിച്ചിടട്ടേ..
ദേവീ അനുഗ്രഹിക്കൂ അമ്മേ വരമരുളൂ.....
ദേവീ.......വരമരുളൂ.....
നല്ല പ്രാർത്ഥന ,
ReplyDeleteഈണം ഉണ്ട്
സരസ്വതീ കടാക്ഷം ഉണ്ടാവട്ടെ
വിദ്യാ ദേവത അനുഗ്രഹിക്കട്ടെ
ReplyDelete