നിദ്രയാം രാവിന്‍ പുതപ്പില്‍നിന്ന്
ഇന്നിന്‍ പുലരിയുണര്‍ന്നെണീറ്റു
ചെറുകാറ്റു വീശുമ്പോളറിയാതെ പാടുന്നു
മനസ്സാകും വീണയില്‍ മേഘമല്‍ഹാര്‍
അതിലോലമാം ഗാനവീചീയില്‍ പാദങ്ങ-
ളറിയാതെ മൃദുപദമാടിടുന്നു
വാര്‍മുകില്‍ മാനത്തു കൂടുകൂട്ടുമ്പോഴു-
മിടയിലൂടൂറുന്നു സൂര്യസ്മിതം
മുത്തമൊന്നേകി,പ്പരിഭവം മാറ്റുവാന്‍
പനിനീര്‍പ്പൂമൊട്ടിന്‍ കപോലമധ്യേ
പ്രണയം വിടര്‍ന്നൊരാപ്പൂവിൻ മൃദുസ്മേരം
പ്രണവമന്ത്രംപോല്‍ പരിപാവനം
ഇതള്‍ വിടര്‍ത്തുമ്പോഴോ നീളെപ്പരക്കുമീ
സ്വര്‍ഗ്ഗീയമാം ലോലവശ്യഗന്ധം
ഏതുകുംഭത്തിലൊളിച്ചുവെച്ചീ രാഗ-
ശോണിമയാര്‍ന്നൊരീ ചെമ്പനീര്‍പ്പൂ..
ഈമുഗ്ദ്ധമന്ദഹാസം കണ്ട കണ്ണൂകള്‍-
ക്കീദിനം ശുഭകരം ധന്യധന്യം..
ഇന്നിന്‍ പുലരിയുണര്‍ന്നെണീറ്റു
ചെറുകാറ്റു വീശുമ്പോളറിയാതെ പാടുന്നു
മനസ്സാകും വീണയില്‍ മേഘമല്‍ഹാര്‍
അതിലോലമാം ഗാനവീചീയില്‍ പാദങ്ങ-
ളറിയാതെ മൃദുപദമാടിടുന്നു
വാര്‍മുകില്‍ മാനത്തു കൂടുകൂട്ടുമ്പോഴു-
മിടയിലൂടൂറുന്നു സൂര്യസ്മിതം
മുത്തമൊന്നേകി,പ്പരിഭവം മാറ്റുവാന്‍
പനിനീര്‍പ്പൂമൊട്ടിന്‍ കപോലമധ്യേ
പ്രണയം വിടര്‍ന്നൊരാപ്പൂവിൻ മൃദുസ്മേരം
പ്രണവമന്ത്രംപോല്‍ പരിപാവനം
ഇതള്‍ വിടര്‍ത്തുമ്പോഴോ നീളെപ്പരക്കുമീ
സ്വര്‍ഗ്ഗീയമാം ലോലവശ്യഗന്ധം
ഏതുകുംഭത്തിലൊളിച്ചുവെച്ചീ രാഗ-
ശോണിമയാര്‍ന്നൊരീ ചെമ്പനീര്‍പ്പൂ..
ഈമുഗ്ദ്ധമന്ദഹാസം കണ്ട കണ്ണൂകള്‍-
ക്കീദിനം ശുഭകരം ധന്യധന്യം..
കൊള്ളാം.....ന്നാലും ചില പ്രയോഗങ്ങള്‍ക്ക് എന്തോ ഒരിത്....
ReplyDeleteവായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി സര്‍
Deleteപനിനീര്‍പ്പൂവ് മനോഹരമായി
ReplyDeleteചേച്ചിയുടെ ബ്ലോഗില്‍ ഇതാദ്യം ആണെന്ന് തോന്നുന്നു......
എല്ലാ രചനകളും ഇവിടുന്ടല്ലോ.. അമര്‍നാഥ് യാത്രയും എല്ലാം... ആശംസകള്‍
എന്റെ നിശ്ശബ്ദതയിലേയ്ക്കു കടന്നു വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി സാജന്‍. വീണ്ടും ഇവിടേയ്ക്കു സ്വാഗതം..:)
Deleteരചന വളരെ സുന്ദരം ആയി
ReplyDeleteനല്ല വരികളും
ആശംസകള്‍
വളരെ നന്ദി ഗീത..
Delete