Thursday, October 17, 2013

ദേവസ്പര്‍ശം

മകരമഞ്ഞിന്റെ
വെണ്മയേറിയ
തണുത്ത വിരലുകള്‍ തഴുകുന്ന പ്രഭാതം
കണ്ണുകള്‍ക്കമൃതായ്
വിറയാര്‍ന്ന മേനിയില്‍ 
ഭൂമിക്കുമേല്‍ പതിച്ച സുവര്‍ണ്ണബിന്ദുക്കള്‍
അതൊരു ജമന്തിച്ചെടി
ഒരുപാടുപൂക്കള്‍ പൊട്ടിച്ചിരിക്കുന്ന ജമന്തിച്ചെടി
വരണ്ടുണങ്ങിക്കിടക്കുന്ന ശിശിരത്തില്‍
തണുത്തുവിറയ്ക്കാത്ത ഈ പൊട്ടിച്ചിരി
ഈ ചിരി കാണാന്‍ കഴിയാതിരുന്നെങ്കില്‍
ഈ ശിശിരം വ്യര്‍ത്ഥമായേനെ...
വസന്തം കടന്നുപോയ പാതയോരത്ത്
വീണുകിട്ടിയ വര്‍ണ്ണവിസ്മയം
ഏകാന്തതയില്‍ 
ഒരു ദേവസ്പര്‍ശം




1 comment:

  1. കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ വ്യര്‍ത്ഥമായേനെ എന്ന് തോന്നിപ്പിക്കുന്ന എന്തെന്തെ കാഴ്ച്ചകളാണ് പ്രപഞ്ചത്തില്‍!

    ReplyDelete