നിമിഷജലമാത്രകള്‍ക്കിടയിലൂടൊഴുകുന്നു
സംവത്സരങ്ങളീക്കാലമാം പുഴയില്‍
ഒരുമാത്ര ശങ്കിച്ചു നില്ക്കുവാനാവാതെ,
ഒരു പിന്‍വിളിക്കായ് കാതോര്‍ത്തു നില്‍ക്കാതെ
തേന്‍ നിറം ചാര്‍ത്തിച്ചിരിക്കുന്ന പകലുകള്‍
അഞ്ജനമെഴുതിവരുന്നോരു രാവുകള്‍
ഒഴുകുന്ന ചോലയുമലയുന്നൊരനിലനും
കരിവണ്ടു മൂളും മഴക്കാറും മാനവും
തുടികൊട്ടും മേഘനാദം ചിരിക്കുമ്പോള്‍
മിന്നല്‍പ്പിണര്‍ നല്കുമുന്‍മാദ ഹര്‍ഷവും
കുങ്കുമച്ചോപ്പാര്‍ന്ന സന്ധ്യതന്‍ നാണവും
ചെമ്പകപ്പൂവിനാല്‍ വര്‍ഷിത ഗന്ധവും
മരച്ചാര്‍ത്തിലുലയും മഴപ്പെണ്ണിന്‍ ലാസ്യവും
മാലേയമന്ദസ്മിതം തൂകും പുലരിയും
മദ്ധ്യാഹ്നസൂര്യന്‍ ജ്വലിക്കുന്നൊരഗ്നിയും
മഞ്ഞാട ചൂടുന്ന രാവിതിന്‍ ശൈത്യവും
ചാമരം വീശും മുളങ്കാടുമാമ്പല്‍-
ക്കുളങ്ങളും പൂക്കളും പാടവും പൈക്കളും
ആമോദമോടിങ്ങു വന്നെത്തുമോണവും
കര്‍ണ്ണികാരം കൈനീട്ടമേകും വിഷുവവും
നിറയുന്ന ഹരിതാഭ തിങ്ങുമീപ്പാരിതില്‍
ഒന്നും മറക്കുവാനാവില്ല നിശ്ചയം
ഇല്ല ത്യജിക്കുവാനൊന്നുമില്ലിബ്ഭൂവിൽ
തിന്‍മതന്‍ വിഷഫലക്കൂമ്പാരമല്ലാതെ
ഒന്നൊന്നായ് നന്‍മകളെല്ലാം ഹവിസ്സാക്കി
ആധുനികത്തിന്റെ ഹോമകുണ്ഠത്തില്‍
ഉയര്‍ത്തെണീക്കും മണിമാളികക്കൂറ്റന്‍മാര്‍
ഉയരങ്ങള്‍ താണ്ടുമ്പോളുഴറിവീഴുന്നു നാം
ഇന്നലെകള്‍ തീര്‍ത്ത ശോകകാവ്യങ്ങളില്‍
ഇരുള്‍വീണ പാതതന്‍ തിരശ്ശീലവീഴ്ത്തിയി-
ട്ടുണര്‍വ്വിന്റെ പുത്തന്‍ പ്രഭാതത്തിലേക്കായ്
ഇമകള്‍ തുറന്നു നാം കൈകൂപ്പി നില്‍ക്കാം
ഇനിവരും നാളുകള്‍, പൂവിടും പുലരികള്‍
ഈ ലോകനന്‍മയ്ക്കായ് പ്രഭചൊരിഞ്ഞീടട്ടെ
ഇദയത്തിലമരുന്ന തിമരമകറ്റി നാം
ഇവിടെയുയര്‍ത്തീടാം ഭൂമിതന്‍ സ്വര്‍ഗ്ഗം
സംവത്സരങ്ങളീക്കാലമാം പുഴയില്‍
ഒരുമാത്ര ശങ്കിച്ചു നില്ക്കുവാനാവാതെ,
ഒരു പിന്‍വിളിക്കായ് കാതോര്‍ത്തു നില്‍ക്കാതെ
തേന്‍ നിറം ചാര്‍ത്തിച്ചിരിക്കുന്ന പകലുകള്‍
അഞ്ജനമെഴുതിവരുന്നോരു രാവുകള്‍
ഒഴുകുന്ന ചോലയുമലയുന്നൊരനിലനും
കരിവണ്ടു മൂളും മഴക്കാറും മാനവും
തുടികൊട്ടും മേഘനാദം ചിരിക്കുമ്പോള്‍
മിന്നല്‍പ്പിണര്‍ നല്കുമുന്‍മാദ ഹര്‍ഷവും
കുങ്കുമച്ചോപ്പാര്‍ന്ന സന്ധ്യതന്‍ നാണവും
ചെമ്പകപ്പൂവിനാല്‍ വര്‍ഷിത ഗന്ധവും
മരച്ചാര്‍ത്തിലുലയും മഴപ്പെണ്ണിന്‍ ലാസ്യവും
മാലേയമന്ദസ്മിതം തൂകും പുലരിയും
മദ്ധ്യാഹ്നസൂര്യന്‍ ജ്വലിക്കുന്നൊരഗ്നിയും
മഞ്ഞാട ചൂടുന്ന രാവിതിന്‍ ശൈത്യവും
ചാമരം വീശും മുളങ്കാടുമാമ്പല്‍-
ക്കുളങ്ങളും പൂക്കളും പാടവും പൈക്കളും
ആമോദമോടിങ്ങു വന്നെത്തുമോണവും
കര്‍ണ്ണികാരം കൈനീട്ടമേകും വിഷുവവും
നിറയുന്ന ഹരിതാഭ തിങ്ങുമീപ്പാരിതില്‍
ഒന്നും മറക്കുവാനാവില്ല നിശ്ചയം
ഇല്ല ത്യജിക്കുവാനൊന്നുമില്ലിബ്ഭൂവിൽ
തിന്‍മതന്‍ വിഷഫലക്കൂമ്പാരമല്ലാതെ
ഒന്നൊന്നായ് നന്‍മകളെല്ലാം ഹവിസ്സാക്കി
ആധുനികത്തിന്റെ ഹോമകുണ്ഠത്തില്‍
ഉയര്‍ത്തെണീക്കും മണിമാളികക്കൂറ്റന്‍മാര്‍
ഉയരങ്ങള്‍ താണ്ടുമ്പോളുഴറിവീഴുന്നു നാം
ഇന്നലെകള്‍ തീര്‍ത്ത ശോകകാവ്യങ്ങളില്‍
ഇരുള്‍വീണ പാതതന്‍ തിരശ്ശീലവീഴ്ത്തിയി-
ട്ടുണര്‍വ്വിന്റെ പുത്തന്‍ പ്രഭാതത്തിലേക്കായ്
ഇമകള്‍ തുറന്നു നാം കൈകൂപ്പി നില്‍ക്കാം
ഇനിവരും നാളുകള്‍, പൂവിടും പുലരികള്‍
ഈ ലോകനന്‍മയ്ക്കായ് പ്രഭചൊരിഞ്ഞീടട്ടെ
ഇദയത്തിലമരുന്ന തിമരമകറ്റി നാം
ഇവിടെയുയര്‍ത്തീടാം ഭൂമിതന്‍ സ്വര്‍ഗ്ഗം