എന്റെ പ്രിയ മലയാളനാടേ....
...................................................
രാജഹത്യതന്‍ ഗ്രസ്തപാപത്താല്‍
പതിതനാം ഭൃഗുരാമന്റെ ദുഃഖങ്ങള്‍
ഭൂമിദാനമായ് നല്കി, ശൂന്യമായ്
ഹൃദയവും കൈത്തലങ്ങളും നീട്ടി
തപസ്സിനായ് പര്‍ണ്ണശാലതേടവേ,
ആഞ്ഞെറിഞ്ഞൊരു മഴുപതിച്ചിഹ
കേരളത്തിന്നു ജന്‍മമേകുവാന്‍.
സര്‍വ്വനന്മതന്‍ മലര്‍നികുഞ്ജങ്ങള്‍
നിറച്ച പൂപ്പാലികയിതെന്നപോൽ
വിളങ്ങിനില്‍ക്കുമീ സുകൃതയാം ഭൂമി,
ഇളകുമോളങ്ങളുമ്മ വയ്ക്കുന്ന
സാഗരത്തിന്റെ തീരമാം ഭൂമി,
വാനചുംബിതം മാനപൂരിതം
ഗിരിനിരകളാൽ ധന്യമാം ഭൂമി
ഒഴുകിയോടുന്ന ചോലകള്‍ ,നീണ്ട
പുഴകള്‍, ഐശ്വര്യമേകിടും ഭൂമി
പ്രകൃതിദേവിതന്‍ സര്‍വ്വ സ്നേഹവും
വര്‍ഷധാരയായ് നേടിടും ഭൂമി
ഹരിത ഭംഗിതന്‍ അമൃതഗീതിപോല്‍
പുളകമായ് മനം കവരുമീ ഭൂമി
ലാസ്യനര്‍ത്തനം ചെയ്യുമീ കേര-
പത്ര വിസ്മയം അതിരിടും ഭൂമി
അന്നവും ഫലമൂലമേകിയു-
മനുഗ്രഹിക്കുന്ന പുണ്യമാം ഭൂമി.
നല്‍കിയാരോ അറിഞ്ഞു നാമമീ
നാടിനായ് ദൈവനാടെന്നതും.
അര്‍ത്ഥശങ്കയാല്‍ കണ്‍മിഴിക്കട്ടെ
കുടിയിരിക്കുന്നതെങ്ങു പുണ്യമാം
ഈശ്വരന്റെ ചൈതന്യമീ മണ്ണില്‍!
ഇവിടെയിന്നു നാം കാണ്‍മതൊക്കെയും
ക്രൗര്യ താണ്ഡവക്കൂത്തരങ്ങുകള്‍,
നന്‍മതന്‍ മധുര കോകില സ്വനം
കേള്‍ക്കുവാന്‍ കാതു കാത്തിരിക്കവെ
ആര്‍ത്തലയ്ക്കുന്ന പൈതലിന്‍ ദീന
രോദനം കേട്ടു കാതുപൊത്തണം.
കേഴുമമ്മതന്‍ തേങ്ങലോ ഹൃത്തി
ലാഴമേറുന്ന മുറിവുതീര്‍ക്കുന്നു.
സത്യധര്‍മ്മങ്ങളെവിടെയൊ ദൂരെ
മധുരമായൊരു സ്വപ്നമായ് മാറി
..............................................
എവിടെ ഞാന്‍ തേടുമരുമയാമെന്റെ
സുഭഗസുന്ദര വശ്യഭൂമിയെ..
എവിടെയാണെന്റെ സസ്യശ്യാമള
കേരളാംബതന്‍ പൊന്‍മുഖം!
വളരെ നന്ദി സര്‍
ReplyDeleteNannaayittundu
ReplyDeleteനന്ദി ബിനു
DeleteNannaayittundu
ReplyDeleteഎവിടെയാണെന്റെ സസ്യശ്യാമള
ReplyDeleteകേരളാംബതന്‍ പൊന്‍മുഖം!
എങ്ങുമേ കാണുന്നീല
:)
Deleteനന്ദി സര്‍
വളരെ സുന്ദരമായ കവിത
ReplyDeleteമികച്ച രചന
കേരളത്തിന്റെ മനോഹാരിതയെ സുന്ദരമായി വരികളില്‍ ആവാഹിച്ച രചന
നൈസ്
ആശംസകള്‍
നന്ദി ഗീത
Delete