രാപ്പാടി പാടിത്തളര്‍ന്നുറങ്ങുമ്പോഴും
രാവിനൊരൊത്തിരി ബാക്കിയീണം
ശ്രുതി മീട്ടിപ്പാടുവാന്‍ നിദ്രയെപ്പുല്കാതെ-
യെത്തിയീ കിസലയതല്പത്തില്‍ ഞാനും
ആയിരം തങ്കക്കുടങ്ങളാം താരങ്ങള്‍
ആകാശമുറ്റത്തുമാലിന്റെ തുഞ്ചത്തു-
മിത്തിരിപ്പോരുന്ന മിന്നാമിനുങ്ങിയു-
മൊത്തിരി മോദമമാര്‍ന്നുല്ലാസമേലുന്നു.
അകലെയായ് കണ്മിഴിച്ചൊരുമണ്‍ചിരാതുണ്ടു
കാത്തിരിക്കുന്നാത്മനാഥന്റെ വരവിനായ്
ഒരുതുണ്ടുമധുരം നുണയുവാനായ് പിഞ്ചു
മിഴയിണകള്‍ നിദ്ര പുല്‍കാതിരിപ്പൂ
അരുകിലൂടൊഴുകിയങ്ങകലേയ്ക്കു പാഞ്ഞുപോം
അരുവിതന്‍ കളനാദം മധുരം മനോജ്ഞം
അരുതെന്നുചൊല്ലിയോരംബിളിമാമനെ
അരുമയായ് പരിഹസിച്ചവളോടിമാഞ്ഞിടും
ഇവിടെ ഞാനേകയല്ലീ രാവുമീയിരുള്‍
തോഴിമാരും നേര്‍ത്ത പൂനിലാവും പിന്നെ
തൊട്ടു തലോടിയെന്‍ കണ്ണുകള്‍ പൊത്തിയൊ
രിത്തിരിപ്പൂമണം നല്‍കുന്നിളങ്കാറ്റും
==============================================
രാവിനൊരൊത്തിരി ബാക്കിയീണം
ശ്രുതി മീട്ടിപ്പാടുവാന്‍ നിദ്രയെപ്പുല്കാതെ-
യെത്തിയീ കിസലയതല്പത്തില്‍ ഞാനും
ആയിരം തങ്കക്കുടങ്ങളാം താരങ്ങള്‍
ആകാശമുറ്റത്തുമാലിന്റെ തുഞ്ചത്തു-
മിത്തിരിപ്പോരുന്ന മിന്നാമിനുങ്ങിയു-
മൊത്തിരി മോദമമാര്‍ന്നുല്ലാസമേലുന്നു.
അകലെയായ് കണ്മിഴിച്ചൊരുമണ്‍ചിരാതുണ്ടു
കാത്തിരിക്കുന്നാത്മനാഥന്റെ വരവിനായ്
ഒരുതുണ്ടുമധുരം നുണയുവാനായ് പിഞ്ചു
മിഴയിണകള്‍ നിദ്ര പുല്‍കാതിരിപ്പൂ
അരുകിലൂടൊഴുകിയങ്ങകലേയ്ക്കു പാഞ്ഞുപോം
അരുവിതന്‍ കളനാദം മധുരം മനോജ്ഞം
അരുതെന്നുചൊല്ലിയോരംബിളിമാമനെ
അരുമയായ് പരിഹസിച്ചവളോടിമാഞ്ഞിടും
ഇവിടെ ഞാനേകയല്ലീ രാവുമീയിരുള്‍
തോഴിമാരും നേര്‍ത്ത പൂനിലാവും പിന്നെ
തൊട്ടു തലോടിയെന്‍ കണ്ണുകള്‍ പൊത്തിയൊ
രിത്തിരിപ്പൂമണം നല്‍കുന്നിളങ്കാറ്റും
==============================================
( ഈ കവിതയിലെ പിഴവുകള്‍ നിക്കി,അവസാനത്തെ നാലുവരികള്‍ ചേര്‍ത്തു പൂര്‍ണ്ണത തന്ന സ്നേഹനിധിയായ ഗുരുവര്യന്റെ പാദങ്ങളില്‍ എന്റെ പ്രണാമങ്ങള്‍)
ഞാനേകയല്ല....
===========
രാപ്പാടി പാടിത്തളര്‍ന്നുറങ്ങുമ്പോഴും
രാവിനൊരൊത്തിരി ബാക്കി ഈണം
ശ്രുതി മീട്ടിപ്പാടുവാന്‍ നിദ്രയെപ്പുല്കാതെ-
യെത്തിയീ കിസലയതല്പത്തില്‍ ഞാനും
===========
രാപ്പാടി പാടിത്തളര്‍ന്നുറങ്ങുമ്പോഴും
രാവിനൊരൊത്തിരി ബാക്കി ഈണം
ശ്രുതി മീട്ടിപ്പാടുവാന്‍ നിദ്രയെപ്പുല്കാതെ-
യെത്തിയീ കിസലയതല്പത്തില്‍ ഞാനും
ആയിരം തങ്കക്കുടങ്ങളാം താരങ്ങള്‍
ആകാശമുറ്റത്തും ആലിന്റെ തുഞ്ചത്തു-
മിത്തിരിപ്പോരുന്ന മിന്നാമിനുങ്ങിയു-
മൊത്തിരി മോദമമാര്‍ന്നുല്ലാസമേലുന്നു.
ആകാശമുറ്റത്തും ആലിന്റെ തുഞ്ചത്തു-
മിത്തിരിപ്പോരുന്ന മിന്നാമിനുങ്ങിയു-
മൊത്തിരി മോദമമാര്‍ന്നുല്ലാസമേലുന്നു.
അകലെയായ് കണ്മിഴിച്ചൊരുമണ്‍ചിരാതുണ്ടു
കാത്തിരിക്കുന്നാത്മനാഥന്റെ വരവിനായ്
ഒരുതുണ്ടുമധുരം നുണയുവാനായ് പിഞ്ചു
മിഴയിണകള്‍ നിദ്ര പുല്‍കാതിരിപ്പൂ
കാത്തിരിക്കുന്നാത്മനാഥന്റെ വരവിനായ്
ഒരുതുണ്ടുമധുരം നുണയുവാനായ് പിഞ്ചു
മിഴയിണകള്‍ നിദ്ര പുല്‍കാതിരിപ്പൂ
അരുകിലൂടൊഴുകിയങ്ങകലേയ്ക്കു പാഞ്ഞുപോം
അരുവിതന്‍ കളനാദം മധുരം മനോജ്ഞം
അരുതെന്നുചൊല്ലിയോരംബിളിമാമനെ
അരുമയായ് പരിഹസിച്ചവളോടിമാഞ്ഞിടും
അരുവിതന്‍ കളനാദം മധുരം മനോജ്ഞം
അരുതെന്നുചൊല്ലിയോരംബിളിമാമനെ
അരുമയായ് പരിഹസിച്ചവളോടിമാഞ്ഞിടും
ഇവിടെ ഞാനേകയല്ലീ രാവു,മീയിരുള്‍-
ത്തോഴിയും നേര്‍ത്തൊരീ പൂനിലാവും പിന്നെ
തൊട്ടടുത്തെത്തിയെന്‍ കണ്ണുകള്‍ പൊത്തിയൊ
രിത്തിരിപ്പൂമണം നല്‍കും ഇളംകാറ്റും...
ത്തോഴിയും നേര്‍ത്തൊരീ പൂനിലാവും പിന്നെ
തൊട്ടടുത്തെത്തിയെന്‍ കണ്ണുകള്‍ പൊത്തിയൊ
രിത്തിരിപ്പൂമണം നല്‍കും ഇളംകാറ്റും...
എപ്പോഴുമെന്നില്‍ തിളങ്ങിനിന്നീടുന്ന
മുഗ്ദ്ധസൌന്ദര്യസങ്കല്പസ്വപ്നങ്ങളും
കൂട്ടായി വന്നെന്നെ ചുറ്റിടും സൌഹൃദ-
വൃത്തമായിന്നതിന്‍ മദ്ധ്യേയിരിപ്പു ഞാന്‍ !
മുഗ്ദ്ധസൌന്ദര്യസങ്കല്പസ്വപ്നങ്ങളും
കൂട്ടായി വന്നെന്നെ ചുറ്റിടും സൌഹൃദ-
വൃത്തമായിന്നതിന്‍ മദ്ധ്യേയിരിപ്പു ഞാന്‍ !
ഈ ബ്ലോഗിലെ ഗാനങ്ങളെല്ലാം വളരെ നന്നെന്ന് കണ്ടു
ReplyDeleteസര്‍, ഈ നല്ല വാക്കുകള്‍ക്ക് എന്റെ കൃതജ്ഞതയും പ്രണാമങ്ങളും
Deleteമനോഹരം ചേച്ചി.................:)
ReplyDeleteഎപ്പോഴുമെന്നില്‍ തിളങ്ങിനിന്നീടുന്ന
ReplyDeleteമുഗ്ദ്ധസൌന്ദര്യസങ്കല്പസ്വപ്നങ്ങളും
കൂട്ടായി വന്നെന്നെ ചുറ്റിടും സൌഹൃദ-
വൃത്തമായിന്നതിന്‍ മദ്ധ്യേയിരിപ്പു ഞാന്‍ നന്നായിരിക്കുന്നു മിനി
നല്ല രചന
ReplyDeleteനന്നായി എഴുതി ...ആശംസകള്‍ ...!
ReplyDelete