ഓം നമഃ ശിവായ...ഓം നമഃ ശിവായ....
സര്‍വ്വം സ്വയംഭൂവായ് ചുനക്കരവാഴും
ശ്രീമഹാദേവാ.. നന്ദികേശാ......
ഈ ദേവഭൂമിതന്‍ ശോകമാറ്റാന്‍ നീ
വരമരുളൂ ശ്രീ ഗൗരിപതേ...
ശരണം തവ ചരണം ദേവാ....
തവ പാദപങ്കജം മമ ശരണം...
(ശ്രീമഹാദേവാ,, നന്ദികേശാ...)
തിരുവൈരൂര്‍ വാഴും ശ്രീ ചന്ദ്രക്കലാധരാ
ശ്രീകര ശങ്കര ജടാധരാ...
പാപമകറ്റി പുണ്യമേകാനശ്രു
നീലോല്പലമാല ചാര്‍ത്തിടുന്നേന്‍..
ലോകൈകനാഥാ ഗംഗാധരദേവാ...
അഖിലാധിനായകാ വരമരുളൂ ഞങ്ങള്‍-
ക്കവിടുന്നു തുണയേകൂ സദാശിവാ...
(ശ്രീമഹാദേവാ,, നന്ദികേശാ...)
കൈലാസനാഥാ, സര്‍പ്പവിഭൂഷിതാ,
സങ്കടനാശന പാഹിശിവാ...
അറിവായ് അലിവായ് ആനന്ദമായ്
കരുണാമൃത ഗംഗ ചൊരിഞ്ഞിടു നീ...
ത്രിലോകനാഥാ ത്രയംബകാ ദേവ
അഖിലാണ്ഡേശ്വരാ വരമരുളൂ ഞങ്ങള്‍-
ക്കാനന്ദാമൃതം പകര്‍ന്നേകൂ ദേവാ...
(ശ്രീമഹാദേവാ,, നന്ദികേശാ...)
:)
ReplyDelete:)
Deleteനല്ലൊരു ഭക്തിഗാനം.
ReplyDeleteആശംസകള്‍