കൃഷ്ണനോട്..
========
കണ്ണന്റെ കമനീയ രൂപമെന്‍ ഹൃദയത്തില്‍
കാത്തുവെച്ചെന്നും ധ്യാനിച്ചു ഞാന്‍..
എന്തേ... നീയെന്നെ കണ്ടതില്ല...
ഒരു മാത്ര പോലും അറിഞ്ഞതില്ല...
ഒരു നാളും.....
ഒരു നാളും എന്‍ തേങ്ങല്‍ കേട്ടതില്ല..
എന്റെയീ കണ്ണു നീര്‍ തുടച്ചതില്ല...
ഏരിയുമെന്‍ മനസ്സിലെ ശോകമണയ്ക്കുവാന്‍
കാരുണ്യവര്‍ഷം നീ ചൊരിഞ്ഞതില്ല...നിന്റെ
സ്നേഹാമൃതമെനിക്കേകിയില്ല...
കായാമ്പു വര്‍ണ്ണാ.. കരുണാകരാ..
ശ്രീപാദപത്മം പൂകിടുന്നേന്‍..
അലയടിക്കും എന്റെ ജീവിതദുഃഖങ്ങള്‍
നൈവേദ്യമായ് നീ സ്വീകരിക്കൂ...എന്റെ
ഹൃദയമാം ശംഖിന്‍ പ്രണവമാകൂ....
നൈവേദ്യമായ് നീ സ്വീകരിക്കൂ...എന്റെ
ReplyDeleteഹൃദയമാം ശംഖിന്‍ പ്രണവമാകൂ...
കണ്ണന്‍ കേള്‍ക്കും
thanks sajan
Deleteകണ്ണന്‍ കേള്‍ക്കുന്നുണ്ടോ..?
ReplyDeleteഹഹ... കേള്‍ക്കുമായിരിക്കും സര്‍ :)
Delete