Tuesday, December 3, 2013

വാക്കുകള്‍..

വാക്കുകള്‍
മരണപ്പെട്ടുകഴിഞ്ഞു...
ഇനി പുനര്‍ജ്ജനിക്കാത്തവണ്ണം!
ആശയങ്ങള്‍ യോദ്ധാക്കളെപ്പോലെ
തമ്മില്‍ പടവെട്ടി
ചതഞ്ഞരഞ്ഞ്,
അംഗഭംഗം വന്ന്,
എവിടെയോ
ചിതറി വീണു കിടക്കുന്നു.....
ഇനിഎവിടെയാണ്
പരസ്പരം കൈമാറാന്‍
ചിന്തകള്‍ക്കു വഴിതെളിയുക..
മുറിഞ്ഞുപോയ..
വരികള്‍ നിറയാത്ത
കവിതയുടെ നിലവിളികള്‍
ആത്മാവിനു താരാട്ടായ്,
സെമിത്തേരിയില്‍ വീശുന്ന കാറ്റിന്റെ
മര്‍മ്മരം കേട്ടുകേട്ട്
അങ്ങനെ
അലഞ്ഞു നടക്കുന്നു.
മോക്ഷമില്ലാതെ,
കുടിയിരുത്തുവാന്‍ സവിധമില്ലാതെ
അനന്തവിഹായസ്സില്‍
അലഞ്ഞു തിരിയുന്നു.
ശാന്തിയില്ലാതെ,
സ്വസ്ഥതയില്ലാതെ,
രാപ്പകലുകളുടെ വ്യതിയാനങ്ങളില്‍
നഷ്ടപ്പെട്ട നിറഭേദങ്ങളുമായി
അഭയം തേടുന്ന 
അപ്പൂപ്പന്‍താടിപോലെ..




3 comments:

  1. എന്നാലും വാക്കുകള്‍ ജനിച്ചുകൊണ്ടേയിരിക്കുന്നു

    ReplyDelete
    Replies
    1. അങ്ങനെയാവട്ടെ... :)
      നന്ദി സര്‍

      Delete
  2. കുഴച്ചുകൂട്ടിയിട്ടിരിക്കുന്ന കളിമണ്‍ പോലെയായല്ലോ ഇന്നത്തെ ആശയങ്ങള്‍...
    അര്‍ത്ഥവ്യാപ്തിയുള്ള കവിത
    ആശംസകള്‍

    ReplyDelete