ഒരു ക്രിസ്തുമസ് കൂടി...
==============
ബേത് ലഹേമിലെ കാലിത്തൊഴുത്തില്‍
പാവനമാമൊരു പുല്‍ക്കൂട്ടില്‍
പിറവിയെടുത്തീ ദൈവസുതന്‍
ലോകൈകനാഥന്‍ യേശുദേവന്‍..
കരുണക്കടലായ് അറിവിന്നാഴമായ്
വന്നു പിറന്നീ ദൈവപുത്രന്‍
മിശിഹാ തന്നുടെ പ്രിയപുത്രന്‍
മിന്നുംനക്ഷത്ര പ്രഭയാര്‍ന്നോന്‍
അവനീ വിണ്ണില്‍ തെളിയിച്ചയുതം
സ്നേഹത്തിന്‍ നവദീപങ്ങള്‍
അവനീ മണ്ണീല്‍ വിരിയിച്ചായിരം
സ്നേഹസന്ദേശത്തിന്‍ പൊന്‍പൂക്കള്‍
പാപികളേയും പതിതരേയും തന്റെ
പൂവിരല്‍ത്തുമ്പാല്‍ മുക്തരാക്കി
പാപം ചെയ്യാത്തോര്‍ കല്ലെറിയെന്നൊരു
പ്രഹരമവന്‍ നല്കി പാപികള്‍ക്കായ്.
ദിവ്യ സുതനേ, ശ്രീയേശുദേവാ
നിന്‍തിരുസന്നിധി ഞങ്ങള്‍ക്കഭയം
നിന്‍ ദിവ്യ സ്നേഹം ഞങ്ങള്‍ക്കമൃതം
ചൊരിയൂ നാഥാ കരുണാമൃതവര്‍ഷം.
നിത്യപ്രകാശമായ്, മാനവമനസ്സിലെ
കൂരിരുള്‍ മാറ്റാന്‍, നീ വന്നു നിറയൂ
മഞ്ഞിന്‍ നിറമെഴുമൊരു വെണ്‍പിറാവായ്
ഹൃദയത്തിലെന്നും കുടികൊള്ളണം നീ
നന്‍മകള്‍ പൂക്കും മരമായ് മനസ്സില്‍
നല്‍കുക നിന്‍ തണല്‍ ഞങ്ങള്‍ക്കെന്നും
മിശിഹാപുത്രാ ശ്രീയേശു ദേവാ....
സ്തുതി നിനക്കേകുന്നു ലോകൈകനാഥാ...
==============
ബേത് ലഹേമിലെ കാലിത്തൊഴുത്തില്‍
പാവനമാമൊരു പുല്‍ക്കൂട്ടില്‍
പിറവിയെടുത്തീ ദൈവസുതന്‍
ലോകൈകനാഥന്‍ യേശുദേവന്‍..
കരുണക്കടലായ് അറിവിന്നാഴമായ്
വന്നു പിറന്നീ ദൈവപുത്രന്‍
മിശിഹാ തന്നുടെ പ്രിയപുത്രന്‍
മിന്നുംനക്ഷത്ര പ്രഭയാര്‍ന്നോന്‍
അവനീ വിണ്ണില്‍ തെളിയിച്ചയുതം
സ്നേഹത്തിന്‍ നവദീപങ്ങള്‍
അവനീ മണ്ണീല്‍ വിരിയിച്ചായിരം
സ്നേഹസന്ദേശത്തിന്‍ പൊന്‍പൂക്കള്‍
പാപികളേയും പതിതരേയും തന്റെ
പൂവിരല്‍ത്തുമ്പാല്‍ മുക്തരാക്കി
പാപം ചെയ്യാത്തോര്‍ കല്ലെറിയെന്നൊരു
പ്രഹരമവന്‍ നല്കി പാപികള്‍ക്കായ്.
ദിവ്യ സുതനേ, ശ്രീയേശുദേവാ
നിന്‍തിരുസന്നിധി ഞങ്ങള്‍ക്കഭയം
നിന്‍ ദിവ്യ സ്നേഹം ഞങ്ങള്‍ക്കമൃതം
ചൊരിയൂ നാഥാ കരുണാമൃതവര്‍ഷം.
നിത്യപ്രകാശമായ്, മാനവമനസ്സിലെ
കൂരിരുള്‍ മാറ്റാന്‍, നീ വന്നു നിറയൂ
മഞ്ഞിന്‍ നിറമെഴുമൊരു വെണ്‍പിറാവായ്
ഹൃദയത്തിലെന്നും കുടികൊള്ളണം നീ
നന്‍മകള്‍ പൂക്കും മരമായ് മനസ്സില്‍
നല്‍കുക നിന്‍ തണല്‍ ഞങ്ങള്‍ക്കെന്നും
മിശിഹാപുത്രാ ശ്രീയേശു ദേവാ....
സ്തുതി നിനക്കേകുന്നു ലോകൈകനാഥാ...
കാലിത്തൊഴുത്തില്‍ പിറന്നവനേ
ReplyDeleteകരുണ നിറഞ്ഞവനേ
:)
Delete