മലമുത്തശ്ശന്‍
ആകാശനെറ്റിമേല്‍ ചുംബിച്ചു നില്‍ക്കുമീ
ആചാര്യനാം മലമുത്തശ്ശനേകുന്നു
ആരാലും നല്കാത്ത പാഠമെനിക്കെന്നും
'ആഗോളവിശ്വത്തിലെത്ര നിസ്സാര നീ'
നിദ്രവിട്ടുണരുന്ന നേരമെനിക്കെന്നും
നിസ്തുലമാമൊരു പുലരിയെ നല്കുമീ
നിര്‍മ്മലചിത്തനാം മുത്തശ്ശന്‍പാദത്തില്‍
നിരുപമസ്നേഹത്തിന്‍ വെണ്‍പൂക്കളേകട്ടെ...
മിഴികളില്‍ ശോകം തുളുമ്പുമ്പോഴെന്‍മനം
മിത്രമായ് കാണുമീ ഗിരിശിഖരവര്യനെ
മിന്നലിന്നൊളിപോല്‍ മറഞ്ഞൊരെന്‍ താതന്റെ
മിഴിവാര്‍ന്ന ചിത്രംപോല്‍ മാറുനീ മാമല
ജീവിതം പോലെയെന്‍ കണ്‍മുന്നില്‍ വിരിയുന്നു
നീ പകര്‍ന്നേകുമീ കാലവൈചിത്ര്യങ്ങള്‍!
മഴയിലെ ബാല്യവും പിന്നെ തളിരാര്‍ന്ന
പൊന്‍വസന്തത്തിന്റെ പൂക്കാലഭംഗിയും
കണ്ണിമ ചിമ്മവേ വന്നണഞ്ഞീടുമാ
താരുണ്യമൊക്കെയും മെല്ലെക്കൊഴിഞ്ഞുപോം
വേനല്‍ക്കൊടുംചൂടില്‍ വാര്‍ദ്ധക്യകാലവും
ശുഷ്കപത്രങ്ങള്‍ കൊഴിഞ്ഞ തരുക്കളും
എല്ലാമൊരോര്‍മ്മയായ് തന്നുപോം നിറമാര്‍ന്ന
നല്ല ചിത്രങ്ങളായ് ഹൃദയഫലകത്തിലും
തെല്ലിടയ്ക്കെങ്ങോ കൈവിട്ടുപോയോരു
നല്ലകാലത്തിന്റെ നിര്‍വൃതിപ്പൂക്കളായ്
ഒഴുകിവന്നെന്നെ പുണര്‍ന്നിടും പാട്ടിന്റെ,
തഴുകിക്കടന്നുപോം കുഞ്ഞിളംകാറ്റിന്റെ,
തൊഴുതു മടങ്ങുമീ വെണ്‍മേഘത്തുണ്ടിന്റെ,
വഴുതിവീഴുന്നൊരു ചെറുചാറ്റല്‍ മഴയുടെ
തീരാത്തസ്നേഹമാണീ മലമുത്തച്ഛന്‍-
തോരാത്ത കണ്ണീര്‍ തുടയ്ക്കുമീ സ്നേഹം!
ചേരാമിനിയുമീ പാദങ്ങളില്‍ വീണ്ടും
ചേരാമൊരിക്കലീ മണ്ണിലുറങ്ങുമ്പോള്‍....
ആകാശനെറ്റിമേല്‍ ചുംബിച്ചു നില്‍ക്കുമീ
ആചാര്യനാം മലമുത്തശ്ശനേകുന്നു
ആരാലും നല്കാത്ത പാഠമെനിക്കെന്നും
'ആഗോളവിശ്വത്തിലെത്ര നിസ്സാര നീ'
നിദ്രവിട്ടുണരുന്ന നേരമെനിക്കെന്നും
നിസ്തുലമാമൊരു പുലരിയെ നല്കുമീ
നിര്‍മ്മലചിത്തനാം മുത്തശ്ശന്‍പാദത്തില്‍
നിരുപമസ്നേഹത്തിന്‍ വെണ്‍പൂക്കളേകട്ടെ...
മിഴികളില്‍ ശോകം തുളുമ്പുമ്പോഴെന്‍മനം
മിത്രമായ് കാണുമീ ഗിരിശിഖരവര്യനെ
മിന്നലിന്നൊളിപോല്‍ മറഞ്ഞൊരെന്‍ താതന്റെ
മിഴിവാര്‍ന്ന ചിത്രംപോല്‍ മാറുനീ മാമല
ജീവിതം പോലെയെന്‍ കണ്‍മുന്നില്‍ വിരിയുന്നു
നീ പകര്‍ന്നേകുമീ കാലവൈചിത്ര്യങ്ങള്‍!
മഴയിലെ ബാല്യവും പിന്നെ തളിരാര്‍ന്ന
പൊന്‍വസന്തത്തിന്റെ പൂക്കാലഭംഗിയും
കണ്ണിമ ചിമ്മവേ വന്നണഞ്ഞീടുമാ
താരുണ്യമൊക്കെയും മെല്ലെക്കൊഴിഞ്ഞുപോം
വേനല്‍ക്കൊടുംചൂടില്‍ വാര്‍ദ്ധക്യകാലവും
ശുഷ്കപത്രങ്ങള്‍ കൊഴിഞ്ഞ തരുക്കളും
എല്ലാമൊരോര്‍മ്മയായ് തന്നുപോം നിറമാര്‍ന്ന
നല്ല ചിത്രങ്ങളായ് ഹൃദയഫലകത്തിലും
തെല്ലിടയ്ക്കെങ്ങോ കൈവിട്ടുപോയോരു
നല്ലകാലത്തിന്റെ നിര്‍വൃതിപ്പൂക്കളായ്
ഒഴുകിവന്നെന്നെ പുണര്‍ന്നിടും പാട്ടിന്റെ,
തഴുകിക്കടന്നുപോം കുഞ്ഞിളംകാറ്റിന്റെ,
തൊഴുതു മടങ്ങുമീ വെണ്‍മേഘത്തുണ്ടിന്റെ,
വഴുതിവീഴുന്നൊരു ചെറുചാറ്റല്‍ മഴയുടെ
തീരാത്തസ്നേഹമാണീ മലമുത്തച്ഛന്‍-
തോരാത്ത കണ്ണീര്‍ തുടയ്ക്കുമീ സ്നേഹം!
ചേരാമിനിയുമീ പാദങ്ങളില്‍ വീണ്ടും
ചേരാമൊരിക്കലീ മണ്ണിലുറങ്ങുമ്പോള്‍....
മലയുടെ ഔന്നത്യം എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നീ കവിതയില്‍!
ReplyDeleteകവിത ഇഷ്ടപ്പെട്ടു.
ആശംസകള്‍
മനോഹരം, പതിവ് തെറ്റിയ്ക്കാതെ
ReplyDelete