കണ്ണിമ ചിമ്മാതെ
കാത്തു നില്ക്കും സൂര്യന്‍
സന്ധ്യവരുന്നതും നോക്കി
കണ്ടുവെന്നാലോ,
തുടിക്കും കവിളിണ
ചുംബിച്ചു മെല്ലെ മടങ്ങും
കാത്തുനില്‍ക്കൊന്നോരു
പുലരിതന്‍ കണ്ണിലെ
സ്നേഹാമൃതം നുകര്‍ന്നീടാന്‍
കാതങ്ങളേറെക്കടന്നവന്‍ വന്നിടും
പൂവിന്റെ നിറമായി
പക്ഷി തന്‍ പാട്ടായി..
കത്തുന്ന തീയായ് തലയ്ക്കുമേല്‍ നിന്നിടും
കാര്‍ക്കശ്യരൂപിയാം
ആദിത്യ ബിംബവും
കരളിലൊരിത്തിരി ലോലാനുരാഗത്തിന്‍
ചെറു പൂക്കളൂറുന്ന
നറുമണം പേറുന്നു....
മനോഹരം!!
ReplyDeleteനന്ദി സര്
Delete
ReplyDeleteനല്ല ഭാവന, അവതരണം. ആശംസകൾ.
പക്ഷിതന്‍, ചെറുപൂക്കളൂറുന്ന... വാക്കുകൾ ചേർന്ന് വീണില്ല.
മനോഹരം!
ReplyDeleteതലക്കെട്ട് ചേര്‍ക്കാമായിരുന്നു.
ആശംസകള്‍
നന്ദി സര്
Deleteനന്നായി ...ആശംസകള്‍ .....
ReplyDeleteനന്ദി സര്
Deleteനന്ദി ദേവേട്ടാ..സന്തോഷം, സ്നേഹം.
ReplyDelete