Wednesday, April 2, 2014

തിളക്കം

ഒരുപാടു വാക്കുകള്‍
ഓര്‍മ്മയുടെ മരച്ചില്ലകളില്‍
തങ്ങി നില്ക്കുന്നുണ്ട്..
മഴപെയ്തൊഴിഞ്ഞിട്ടും
പെയ്തൊഴിയാത്ത
മരമഴത്തുള്ളികള്‍!

വിസ്മൃതിയുടെ അഗ്നിസ്ഫുലിംഗങ്ങള്‍
കത്തുന്ന സൂര്യന്റെ താപമായ്
ബാഷ്പീകരിക്കട്ടെ,
വേദനയുടെ സൂചിമുന കൂര്‍പ്പിച്ച
ഈ വജ്രത്തുണ്ടുകള്‍!

വലിച്ചെറിഞ്ഞാലും
കുപ്പയില്‍ വീണാലും
വെട്ടിത്തിളങ്ങുന്ന
മാണിക്യക്കല്ലുകള്‍!

8 comments:

  1. വാക്കുകള്‍ ഏറ്റ വ്രണമുണങ്ങിയാലും നിലനില്‍ക്കുന്ന പാടുകള്‍ പോലെയാണ്.
    നന്നായി വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍ ഈ നല്ല വാക്കുകള്‍ക്ക്

      Delete
  2. എന്നത്തേയും പോലെ മനോഹരം ...!

    ReplyDelete
    Replies
    1. ഈ നല്ല വാക്കുകള്‍ക്കു നന്ദി സര്‍

      Delete

  3. വലിച്ചെറിഞ്ഞാലും
    കുപ്പയില്‍ വീണാലും
    വെട്ടിത്തിളങ്ങുന്ന
    മാണിക്യക്കല്ലുകള്‍!--------കൊള്ളാം

    ReplyDelete
    Replies
    1. ഈ നല്ല വാക്കുകള്‍ക്കു നന്ദി സര്‍

      Delete
  4. തിളക്കമുണ്ട്

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍ ഈ പ്രോത്സാഹനത്തിന്

      Delete