എല്ലാമറിഞ്ഞിട്ടും എല്ലാം മറന്നു നീ
എന്തിനായ് ദിവ്യസ്നേഹസ്വരൂപാ,
പാപക്കറകള്‍ കഴുകിയെന്‍ പാദങ്ങള്‍-
ക്കെന്നും നീയേകിയീ മുക്തിതന്‍ പാത
എന്തിനായ് നീ നിന്റെ രക്തവും ജീവനും
നല്കിയെന്‍ പൈദാഹമാറ്റീടുവാനായി
അപ്പവും വീഞ്ഞും നിനക്കു ഞാന്‍ തന്നില്ല
നല്കിയതോ കെട്ട തിന്മതന്‍ െ കൈപ്പുനീർ
ഞാന്‍ ചെയ്ത പാപങ്ങളൊക്കെയും നീ നിന്റെ
മുള്‍ക്കിരീടത്തിന്റെ മുള്ളായി മാറ്റിയി-
ട്ടാഴത്തിലങ്കുശം നിന്‍ശിരസ്സില്‍ പതി
ച്ചേറ്റം കഠിനമാം നൊമ്പരം തിന്നില്ലേ..
എന്നപരാധങ്ങളൊക്കെയും ചേര്‍ത്തുവെ-
ച്ചേകി ഞാനേറ്റവും ഭാരം കുരിശായി-
ട്ടെത്രയോ കാതം ചുമന്നു നീ തോളേറ്റി
ചാട്ടവാറിന്‍ മൂളല്‍ നിന്നെത്തലോടവേ....
മുനകൂര്‍ത്തൊരാണിതന്‍ സ്നേഹത്തിലന്നു ഞാന്‍
മെല്ലെത്തറച്ചൊരാക്കുരിശില്‍ നിന്‍ മേനിയേ
ചിന്തിയ നിന്‍ രക്തമുത്തുകള്‍ ത്യാഗത്തിന്‍
ചിത്രങ്ങള്‍ തീര്‍ത്തെന്റെയാത്മാവില്‍ ദുഃഖമായ്
നാവില്‍ നിന്‍ ദാഹത്തെയാറ്റുവാന്‍ ഞാന്‍നിന-
ക്കേകിയെന്‍ ദുഷ്ടമാം ക്രൗര്യത്തിന്‍ കയ്പ്പുനീര്‍
ഇല്ല നിനക്കായി നല്കിയില്ലെന്‍വിരല്‍-
സ്പര്‍ശത്താല്‍ ഇത്തിരി സ്നേഹവര്‍ഷം.
ഏതു ഗാഗുല്‍ത്തയെന്‍ ജീവിതപാതയി
ലേറണം പാപത്തിന്‍ കുരിശുമായ്, ശിരസ്സിലോ-
മുള്‍ക്കിരീടത്തിന്‍ മുന തീര്‍ത്ത മുറിവുമായ്
നിന്നുയിര്‍ത്തെഴുന്നേല്‍പ്പിനായ് കാത്തിരിക്കാന്‍.
എന്തിനായ് ദിവ്യസ്നേഹസ്വരൂപാ,
പാപക്കറകള്‍ കഴുകിയെന്‍ പാദങ്ങള്‍-
ക്കെന്നും നീയേകിയീ മുക്തിതന്‍ പാത
എന്തിനായ് നീ നിന്റെ രക്തവും ജീവനും
നല്കിയെന്‍ പൈദാഹമാറ്റീടുവാനായി
അപ്പവും വീഞ്ഞും നിനക്കു ഞാന്‍ തന്നില്ല
നല്കിയതോ കെട്ട തിന്മതന്‍ െ കൈപ്പുനീർ
ഞാന്‍ ചെയ്ത പാപങ്ങളൊക്കെയും നീ നിന്റെ
മുള്‍ക്കിരീടത്തിന്റെ മുള്ളായി മാറ്റിയി-
ട്ടാഴത്തിലങ്കുശം നിന്‍ശിരസ്സില്‍ പതി
ച്ചേറ്റം കഠിനമാം നൊമ്പരം തിന്നില്ലേ..
എന്നപരാധങ്ങളൊക്കെയും ചേര്‍ത്തുവെ-
ച്ചേകി ഞാനേറ്റവും ഭാരം കുരിശായി-
ട്ടെത്രയോ കാതം ചുമന്നു നീ തോളേറ്റി
ചാട്ടവാറിന്‍ മൂളല്‍ നിന്നെത്തലോടവേ....
മുനകൂര്‍ത്തൊരാണിതന്‍ സ്നേഹത്തിലന്നു ഞാന്‍
മെല്ലെത്തറച്ചൊരാക്കുരിശില്‍ നിന്‍ മേനിയേ
ചിന്തിയ നിന്‍ രക്തമുത്തുകള്‍ ത്യാഗത്തിന്‍
ചിത്രങ്ങള്‍ തീര്‍ത്തെന്റെയാത്മാവില്‍ ദുഃഖമായ്
നാവില്‍ നിന്‍ ദാഹത്തെയാറ്റുവാന്‍ ഞാന്‍നിന-
ക്കേകിയെന്‍ ദുഷ്ടമാം ക്രൗര്യത്തിന്‍ കയ്പ്പുനീര്‍
ഇല്ല നിനക്കായി നല്കിയില്ലെന്‍വിരല്‍-
സ്പര്‍ശത്താല്‍ ഇത്തിരി സ്നേഹവര്‍ഷം.
ഏതു ഗാഗുല്‍ത്തയെന്‍ ജീവിതപാതയി
ലേറണം പാപത്തിന്‍ കുരിശുമായ്, ശിരസ്സിലോ-
മുള്‍ക്കിരീടത്തിന്‍ മുന തീര്‍ത്ത മുറിവുമായ്
നിന്നുയിര്‍ത്തെഴുന്നേല്‍പ്പിനായ് കാത്തിരിക്കാന്‍.
സ്നേഹസ്വരൂപം!!
ReplyDeleteനല്ല ഗാനം