പണ്ടൊക്കെ വീട്ടുമുറ്റങ്ങളില്‍ നിലംപറ്റി കരിംപച്ച നിറമുള്ള ഇലകളും പാടലവര്‍ണ്ണപ്പൊട്ടുകളുള്ള വെളുത്ത പൂക്കളുമായി ഒരു ചെടി വളര്‍ന്നു നില്‍ക്കുമായിരുന്നു. ഇത്തിരിക്കുഞ്ഞനാണെങ്കിലും വീട്ടിലെ കുഞ്ഞുങ്ങളുടെ ഏതസുഖത്തിനും ബഹുകേമന്‍. നിര്‍ത്താതെ കരയുന്ന കുഞ്ഞുങ്ങളെ ശാന്തമാക്കാന്‍ മുത്തശ്ശിമാരും മറ്റും വേഗം അഭയം തേടുന്നത് ഈ മാന്ത്രികന്റെ അടുത്തേയ്ക്കാവും. എന്റെ വീട്ടിലും ഈ ചെടി ധാരാളമുണ്ടായിരുന്നു. പക്ഷെ മകന്‍ ജനിച്ച ശേഷമാണ് ഇതിന്റെ പ്രാധാന്യം അറിഞ്ഞത്.
കച്ചോലം എന്നു പേരുള്ള, ഇഞ്ചിവര്‍ഗ്ഗത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണിത്. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും ഏതാണ്ടു കര്‍പ്പൂരസമാനമായ സുഗന്ധമുള്ളവയാണ്. ഇതിന്റെ കിഴങ്ങാണ് ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കാസം, ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍, ദഹന സംബന്ധമായ രോഗങ്ങള്‍, ചുമ, നാസരോഗങ്ങള്‍, ശിരോരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സക്ക് ഈ ഔഷധങ്ങള്‍ ഉപയോഗിക്കുന്നു. ചൊറി, വ്രണം, രക്തദോഷം, മുഖരോഗം, മൂക്കുമായി ബന്ധപ്പെട്ട രോഗം എന്നിവക്കും ഔഷധമാണ് കച്ചോലം.
ദഹനക്കുറവ്, അര്‍ശ്ശസ്സ്, ചര്‍മ്മരോഗം, അപസ്മാരം, പ്ലീഹാരോഗം എന്നിവക്കും കച്ചോലം ഉത്തമൌഷധമാണ്.
കച്ചോലം ചേര്‍ന്ന പ്രധാന ഔഷധങ്ങള്‍, അശ്വഗന്ധാരി ചൂര്‍ണ്ണം, ഹിഗുപചാദി ചൂര്‍ണ്ണം, നാരായ ചുര്‍ണ്ണം, ദാര്‍വ്യാധീ കഷായം, പ്രയംഗ്വാദി കഷായം. എല്ലാ കാലാവസ്ഥയിലും വലരുന്ന ഒരു സസ്യമാണിത്. കിഴങ്ങാണ് നടില്‍ വസ്തു. ഔഷധമൂല്യവും ദൗര്‍ലഭ്യവും കാരണം നല്ല വിലയുമുണ്ടിതിന്.

ഔഷധസസ്യം........
ReplyDeleteആശംസകള്‍
അമ്മയുണ്ടായിരുന്നപ്പോള്‍ കച്ചോലം കൃഷി ഉണ്ടായിരുന്നു. പിന്നെ അതൊക്കെ നിന്നു.
ReplyDeleteനാട്ടറിവുകള്‍ ..`
ReplyDelete