മധുരമാം മൃദുകണം മെല്ലെപ്പൊഴിക്കുന്നു
മനസ്സിന്റെ കോണിലായൊരു മഴക്കാലം
മറവിതന്‍ ശൈത്യം പുതച്ചുറങ്ങുന്നൊരെന്‍
മഞ്ജുളസ്വപ്നമുണര്‍ന്നെണീറ്റെന്നോ..
ദൂരെയങ്ങതിദൂരെയേകമാം തന്ത്രിയില്‍
സ്വരരാഗസുന്ദരാലാപനവര്‍ഷമായ്
മണിമേഘവീണയങ്ങറിയാതെ പാടുന്നു
മധുമാരിതന്‍ സ്നേഹഗീതകങ്ങള്‍
മാരിവില്‍ നിറമേഴും ചാലിച്ചൊരുടയാട
ചാര്‍ത്തി വന്നാടുന്നു ലാസ്യനൃത്തം
മണ്ണിന്റെ വിരിമാറിലഴകാര്‍ന്ന പീലികള്‍
ചാരേ വിടര്‍ത്തിനിന്നാടും മയൂരവും
അതിതീവ്ര പ്രണയത്തിന്നാര്‍ദ്രമാം മധുരം
കിനിയുമ്പോളൊരു മുഗ്ദ്ധചുംബനം നല്‍കിയ
ജലകണം പോലെയുണര്‍ത്തുന്നുറങ്ങുമാ
പേലവപല്ലവലോലഗാത്രം..
ഒരുമാത്ര ഞാനുമങ്ങറിയാതെ നിന്‍ പ്രണയ
ലയലഹരി മെല്ലെ നുകര്‍ന്നുവെന്നോ
പൊഴിയുമാ സ്നേഹാര്‍ദ്ര ചുംബനപ്പൂവുകള്‍
മെല്ലെയെടുത്തു മുകര്‍ന്നുനിന്നോ
മോഹിച്ചുവോ നിന്റെ മൃദുവിരല്‍ത്തുമ്പിനാല്‍
തഴുകിയുറക്കുവാനെന്‍ മിഴിയിണകളും!
നിന്‍ നേര്‍ത്ത നിശ്വാസധാരതന്‍ താളത്തില്‍
ഊയലാടാനെന്റെ തനുവും കൊതിച്ചുവോ!
മനസ്സിന്റെ കോണിലായൊരു മഴക്കാലം
മറവിതന്‍ ശൈത്യം പുതച്ചുറങ്ങുന്നൊരെന്‍
മഞ്ജുളസ്വപ്നമുണര്‍ന്നെണീറ്റെന്നോ..
ദൂരെയങ്ങതിദൂരെയേകമാം തന്ത്രിയില്‍
സ്വരരാഗസുന്ദരാലാപനവര്‍ഷമായ്
മണിമേഘവീണയങ്ങറിയാതെ പാടുന്നു
മധുമാരിതന്‍ സ്നേഹഗീതകങ്ങള്‍
മാരിവില്‍ നിറമേഴും ചാലിച്ചൊരുടയാട
ചാര്‍ത്തി വന്നാടുന്നു ലാസ്യനൃത്തം
മണ്ണിന്റെ വിരിമാറിലഴകാര്‍ന്ന പീലികള്‍
ചാരേ വിടര്‍ത്തിനിന്നാടും മയൂരവും
അതിതീവ്ര പ്രണയത്തിന്നാര്‍ദ്രമാം മധുരം
കിനിയുമ്പോളൊരു മുഗ്ദ്ധചുംബനം നല്‍കിയ
ജലകണം പോലെയുണര്‍ത്തുന്നുറങ്ങുമാ
പേലവപല്ലവലോലഗാത്രം..
ഒരുമാത്ര ഞാനുമങ്ങറിയാതെ നിന്‍ പ്രണയ
ലയലഹരി മെല്ലെ നുകര്‍ന്നുവെന്നോ
പൊഴിയുമാ സ്നേഹാര്‍ദ്ര ചുംബനപ്പൂവുകള്‍
മെല്ലെയെടുത്തു മുകര്‍ന്നുനിന്നോ
മോഹിച്ചുവോ നിന്റെ മൃദുവിരല്‍ത്തുമ്പിനാല്‍
തഴുകിയുറക്കുവാനെന്‍ മിഴിയിണകളും!
നിന്‍ നേര്‍ത്ത നിശ്വാസധാരതന്‍ താളത്തില്‍
ഊയലാടാനെന്റെ തനുവും കൊതിച്ചുവോ!
നന്നായിരിക്കുന്നു കവിത
ReplyDeleteആശംസകള്‍
നന്ദി സര്‍
DeleteThis comment has been removed by the author.
ReplyDeleteനല്ല കവിതയുടെ അവസാനവരിയില്‍ മാത്രം ഒരു പിശക് കാണുന്നു.
ReplyDeleteനന്ദി സര്‍. തിരുത്താം
Deleteആര്‍ദ്രം.അതില്‍ കൂടുതല്‍ എന്തു പറയാന്‍
ReplyDeleteഎന്റെ അക്ഷരക്കൂട്ടത്തിലേയ്ക്കെത്തിയതിനും രണ്ടുവാക്കു കുറിച്ചതിനും ഒരുപാടൊരുപാടു നന്ദി സര്‍
Delete