Thursday, July 31, 2014

!

ഒരുപാടു തേങ്ങലുകള്‍ക്കൊടുവില്‍
പറയുവാന്‍ ബാക്കിവന്നത് 
കണ്ണുനീര്‍തുള്ളികളുടെ പരിഭവങ്ങള്‍
മാത്രമായിരുന്നു.
എത്ര കാലമായി 
ചാലിട്ടൊഴുകുന്നു
മനസ്സിലെ അഗ്നിപര്‍വ്വതത്തില്‍
തിളച്ചുമറിയുന്ന
ദുഃഖത്തിന്റെ ലാവാപ്രവാഹം.
അണകെട്ടിനിര്‍ത്താന്‍
വാക്കുകളുടെ കരിങ്കല്‍ച്ചീളുകള്‍
അടുക്കിവെച്ച
പരന്ന ചുവരുകളില്‍
നിറയെ സുഷിരങ്ങള്‍!
ഒഴുകിപ്പോകുന്ന സങ്കടത്തുള്ളികള്‍
മെല്ലെ തിരിഞ്ഞുനോക്കുമ്പോള്‍
വഴിയില്‍ ചിതറിയ
 പവിഴമല്ലിപ്പൂക്കള്‍!
കണ്ണുനീര്‍പ്പൂവുകള്‍ക്ക്
ഇത്ര മനോഹാരിതയോ!





2 comments:

  1. തിരിഞ്ഞുനോക്കുമ്പോള്‍ കണ്ണീര്‍പ്പൂവുകള്‍ക്കൊക്കെ ചിലപ്പോള്‍ ഭംഗി തോന്നും. അവ അവിടെ ആവശ്യമായിരുന്നു എന്നും തോന്നും.

    ReplyDelete
  2. അതെ സര്‍.. ജീവിതം നല്‍കുന്ന പാഠങ്ങളൊക്കെ വ്യത്യസ്തം
    നന്ദി സര്‍..

    ReplyDelete