മഴമേഘങ്ങള്‍
വിരുന്നുപോയ
മാനമിറങ്ങി നിന്നിടത്ത്
ഓണമുണ്ടായിരുന്നു പണ്ടൊക്കെ..
പൂക്കളും പാട്ടും പൊന്നൂഞ്ഞാലും
കടലിറങ്ങിപ്പോയ
മാവേലിയ്ക്കു പ്രിയം.
ഇന്ന് ഓണം മലയിറങ്ങിവരണം.
കുടിനീരില്ലാത്ത മണല്‍പ്പുറങ്ങളില്‍
തമിഴന്‍ വിയര്‍പ്പൊഴുക്കി
വിളയിച്ചെടുത്ത
പൊന്നിന്റെ പങ്കുപറ്റി,
മാവേലിത്തമ്പുരാന്റെ മക്കള്‍
കോടിയുടുത്ത്, പൂവിട്ട്, സദ്യയുണ്ട്.....
ഒരുപക്ഷേ,
ഇനിയും മടങ്ങിയെത്താം
വാമനന്‍..
മഹാബലിയുടെ നിറുകയില്‍ ചവുട്ടിയ
നിന്ദയുടെ കാലുകള്‍കൊണ്ട്
മലയിറങ്ങിവരുന്ന പൂവിളികളെ,
ഒരു കാല്‍പ്പന്തുപോലെ
ചവുട്ടിത്തെറുപ്പിച്ചു അപ്പുറം കടത്താന്‍...
എങ്കിലും നമുക്കോണമെത്തും.
ഹിമാലയം കടന്നെത്തുന്ന
വാടാത്ത പൊണ്ണോണം..
ചീനന്റെ കരവിരുതില്‍ മെനെഞ്ഞെടുത്ത
പ്ലാസ്റ്റിക് ഓണം..
വിരുന്നുപോയ
മാനമിറങ്ങി നിന്നിടത്ത്
ഓണമുണ്ടായിരുന്നു പണ്ടൊക്കെ..
പൂക്കളും പാട്ടും പൊന്നൂഞ്ഞാലും
കടലിറങ്ങിപ്പോയ
മാവേലിയ്ക്കു പ്രിയം.
ഇന്ന് ഓണം മലയിറങ്ങിവരണം.
കുടിനീരില്ലാത്ത മണല്‍പ്പുറങ്ങളില്‍
തമിഴന്‍ വിയര്‍പ്പൊഴുക്കി
വിളയിച്ചെടുത്ത
പൊന്നിന്റെ പങ്കുപറ്റി,
മാവേലിത്തമ്പുരാന്റെ മക്കള്‍
കോടിയുടുത്ത്, പൂവിട്ട്, സദ്യയുണ്ട്.....
ഒരുപക്ഷേ,
ഇനിയും മടങ്ങിയെത്താം
വാമനന്‍..
മഹാബലിയുടെ നിറുകയില്‍ ചവുട്ടിയ
നിന്ദയുടെ കാലുകള്‍കൊണ്ട്
മലയിറങ്ങിവരുന്ന പൂവിളികളെ,
ഒരു കാല്‍പ്പന്തുപോലെ
ചവുട്ടിത്തെറുപ്പിച്ചു അപ്പുറം കടത്താന്‍...
എങ്കിലും നമുക്കോണമെത്തും.
ഹിമാലയം കടന്നെത്തുന്ന
വാടാത്ത പൊണ്ണോണം..
ചീനന്റെ കരവിരുതില്‍ മെനെഞ്ഞെടുത്ത
പ്ലാസ്റ്റിക് ഓണം..