Thursday, August 7, 2014

മനസ്സ്

ചിലനേരം മനസ്സെന്ന
മഞ്ചാടിക്കുരുവൊരു
കാരസ്കരക്കുരു പോലെയാകും
ശമിക്കാത്ത കയ്പതില്‍
മധുരം തിരഞ്ഞുപോം
പിന്നെയും കയ്പതില്‍
ചെന്നുവീഴും
ദുഗ്ദ്ധസ്‌നാനം ചെയ്തു
സംവത്സരശ്ശതം
രാമനാമം ജപിച്ചീടിലും മായില്ല
രൂഢമൂലം ചേര്‍ന്ന
ശപ്തമാം തിക്തരസകന്മഷം!
പിന്നെ ചിലപ്പോഴോ
രാഗപരാഗമായ്
പ്രണയം പൊഴിച്ചങ്ങു നിന്നീടിൽ
പ്രിയതരമായിടും
അമൃതവര്‍ഷത്തിനാല്‍
പ്രിയമാനസം തരളിതം
പ്രണയാര്ദ്രമാകും
വര്‍ണ്ണ ദീപ്തമാകും..

7 comments:

  1. മനസ്സിന്റെ മായാവിലാസങ്ങള്‍

    ReplyDelete
  2. മനസ്സിന്‍റെ ചാഞ്ചാട്ടങ്ങള്‍.......
    നല്ലൊരു കവിത
    ആശംസകള്‍

    ReplyDelete
  3. മനസ്സ് എന്നാല്‍ നിഗൂഡം ..അറിയാന്‍ ശ്രമിക്കുക എന്നത് തന്നെ വല്യ കാര്യമാണ് ...നമ്മുടെയായാലും മറ്റുള്ളവരുടെ ആയാലും അതങ്ങിനെ തന്നെ .. ആശംസകള്‍ ..വീണ്ടും വരാം

    ReplyDelete
  4. 'ദുദ്ധം' എന്താണ് ? ദുഗ്ദമാണോ ഉദ്ദേശിച്ചത് ?

    പിന്നെ ചിലപ്പോഴോ
    രാഗപരാഗമായ്
    പ്രണയം പൊഴിച്ചങ്ങു നിന്നീടിലും
    പ്രിയതരമായിടും
    അമൃതവര്‍ഷത്തിനാല്‍
    പ്രിയമാനസം തരളിതം
    പ്രണയാര്ദ്രമാകും
    വര്‍ണ്ണ ദീപ്തമാകും.. >> ഇവിടെ 'നിന്നീടിലും' യോജിക്കാത്ത പോലെ തോന്നി. 'നിന്നീടിൽ/നിന്നീടിലോ അല്ലേ അനുയോജ്യമാവുക ?

    ReplyDelete
  5. മനസ്സെന്ന മഞ്ചാടിക്കുരു.

    ReplyDelete