Tuesday, August 19, 2014

ലളിതഗാനം

ഹരിമുരളീരവം ഒഴുകിവരാത്തൊരീ
കാളിന്ദി തീരമിന്നെന്തേ നിശൂന്യമായ്..
മൃദു മന്ദഹാസവും മാഞ്ഞുപോയ് രാധതന്‍
ഹൃദയത്തിലെന്തേ നിറഞ്ഞു വിമൂകത...
                                                (ഹരിമുരളീരവം........)

നേര്‍ത്തൊരു പിഞ്ചിരി പൂവും വിടര്‍ത്തിയാ
കയാമ്പു വര്‍ണ്ണന്‍ മറഞ്ഞതെന്തേ..
രാധയീ കാളിന്ദീ തീരത്തു നിന്നെയും
കാത്തിരിക്കുന്നതറിഞ്ഞതില്ലേ...
                                                 (ഹരിമുരളീരവം........)

ഞൊറിയിട്ട പൂനിലാച്ചേലയും ചുറ്റി
വന്നു നിശീഥിനി, ഒപ്പമാ നിദ്രയും
വന്നതില്ലിന്നും ഘനശ്യാമവര്‍ണ്ണന്‍
യമുനതന്‍ കണ്ണീരിലൊഴുകുന്നു ശോകം...
                                                 (ഹരിമുരളീരവം........)

5 comments:

  1. ലവിംഗ് മിനി,പഴയകാലം മുതലേ,വൃന്ദവനവും,രാധയും മീരയും,കാര്‍വര്‍ണ്ണനും ഒക്കെ വരുന്നു,പോകുന്നു.ഈ ലളിതഗാനം ഇഷ്ട്ടമായി.മാറ്റവും ഇഷ്ട്ടം...

    ReplyDelete
    Replies
    1. വളരെ സന്തോഷം സര്‍.. മാറ്റമൊന്നും ഇല്ലല്ലോ.... പ്രണാമങ്ങള്‍

      Delete
  2. ലളിതഗാനം ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. സന്തോഷം സര്‍.. പ്രണാമങ്ങള്‍

      Delete
  3. കാത്തിരിപ്പിന്‍റെ തേങ്ങല്‍‍....
    ഇഷ്ടപ്പെട്ടു ഗാനം
    ആശംസകള്‍

    ReplyDelete