Thursday, August 21, 2014

സുപ്രഭാതം

പ്രഭാതസുന്ദര മേരുവില്‍ നിന്നും
പ്രകാശഗംഗയതൊഴുകുന്നു
പ്രയാണവീഥിയിലമൃതം പകരും
പ്രണയ പരാഗ വിരാജിതമായ്

നീഹാരാര്‍ദ്ര വിലോല മരാളം
നീലാകാശക്കോണില്‍ വരയ്ക്കും
നീരദജാല വിമോഹന ചിത്രം
നീരാഞ്ജന സുകൃതാത്മസുഹര്‍ഷം

പനിമതി മെല്ലെ മറഞ്ഞൊരു രാവിന്‍
പരിഭവമേതും കാണാതര്‍ക്കന്‍
പകലിന്‍ നെറുകയിലര്‍പ്പിക്കുന്നീ
പരിപാവനമാം പ്രണയസുധാംശു

നിറമിഴിയാലതു കണ്ടുചിരിക്കും
നിറവിസ്മയമാം സൂനശതങ്ങള്‍
നിര്‍മ്മലമാമൊരു ഭൂപാളത്തിന്‍
നിതാന്ത സുന്ദരനാദമിതനിലന്‍

നിറയുകയാണെന്‍ ഹൃദയസരിത്തില്‍
നിരുപമമാമൊരു പ്രണയതരംഗം
നിനവില്‍ നേര്‍ത്തൊരു വീണാ നാദം
നിര്‍ത്താതൊഴുകും ഗായത്രീസുധ






6 comments:

  1. ചന്തമേറിയ പ്രഭാതത്തിന്‍റെ ആഗമനം മനോഹരമായി പകര്‍ത്തിയിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം, നന്ദി സര്‍..

      Delete
  2. Replies
    1. സന്തോഷം, നന്ദി സര്‍..

      Delete
  3. Replies
    1. സന്തോഷം, നന്ദി സര്‍..

      Delete