Thursday, August 14, 2014

പാടാത്ത പാട്ട്..

പാടിത്തുടങ്ങാത്ത പാട്ടൊന്നു ഞാനെന്റെ
പാഴ്മുളന്തണ്ടിലൊളിച്ചുവെച്ചു
പറയാത്ത പ്രണയത്തിന്‍ മധുരമാം ശ്രുതിചേര്‍ത്ത
പാട്ടെന്റെ ഹൃദയത്തില്‍ ചേര്‍ന്നു നിന്നു

വരിയേതുമില്ലാതെ ഈണം വരുത്താതെ
വാക്കുകള്‍ കൊണ്ടു ഞാന്‍ മാലകോര്‍ത്തു
പൊട്ടിച്ചിതറിയാ മാല്യത്തിന്‍ നൂലിഴ
പൊയ്പ്പോയ് പദങ്ങള്‍ പറന്നങ്ങു ദൂരേ..

ആകാശമദ്ധ്യത്തിലലയുന്ന ജലദമായ്
അതുമെല്ലെയെങ്ങോ പറന്നുപോയി
ഓര്‍മ്മതന്‍ വഴിവക്കിലെങ്ങോ തളിര്‍ക്കുന്ന
വനജ്യോത്സനയില്‍ മാരി പെയ്തിറങ്ങാന്‍

തിരയുന്നു ഞാനിന്നുമാ മധുരഗീതത്തിന്‍
ലയമെന്റെ ഹൃദയത്തുടിപ്പിലെന്നും
കാതോര്‍ത്തിടുന്നു ഞാനാമുഗ്ദ്ധരാഗത്തിന്‍
ശ്രുതിയെന്റെ ശ്വാസനിശ്വാസങ്ങളില്‍..



8 comments:

  1. തിരയുന്നു ഞാനിന്നുമാ മധുരഗീതത്തിന്‍
    ലയമെന്റെ ഹൃദയത്തുടിപ്പിലെന്നും

    പാടാത്ത പാട്ട് ഇഷ്ടായി.

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍. സന്തോഷം

      Delete
  2. മനോഹരഗാനം, പതിവുപോലെ!

    ReplyDelete
    Replies
    1. ഒരുപാടു നന്ദി സര്‍, ഈ പ്രോത്സാഹനത്തിന്..

      Delete
  3. Replies
    1. വളരെ നന്ദി സര്‍, സന്തോഷം

      Delete
  4. പാടാത്ത പാട്ടിന്‍റെ മാധുര്യം
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍, സന്തോഷം

      Delete