Monday, September 8, 2014

ഏകത

വ്യുല്‍ക്രമങ്ങള്‍!
നീയും ഞാനും...
ഞാന്‍ നിനക്കോ
നീ എനിക്കോ
തുല്യത കാണാത്ത
ഗണിതവിസ്മയങ്ങള്‍..
ഞാന്‍ നിന്നിലോ
നീ എന്നിലോ
ചേര്‍ന്നുകഴിഞ്ഞാല്‍ പിന്നെ
ഏകരൂപം!
അവിഭക്തമായ പാരസ്പര്യത്തിന്റെ
ശിഷ്ടമില്ലാത്ത
സൗഹൃദസമവാക്യം....
അകലങ്ങളില്‍,
എനിക്കു തുല്യം നീയും
നിനക്കു തുല്യം ഞാനുമാകുന്ന
നൈരന്തര്യത്തിലേയ്ക്ക്
ദൂരമളക്കുന്നതെങ്ങനെ!
പിന്നെയും ബാക്കിയാവുന്നുണ്ട്
ഒരുചോദ്യം..
ഞാനാരെന്നറിയാത്ത
എന്റെ ചോദ്യം ..
ആരാണു നീ?

4 comments:

  1. നിത്യനിതാന്തമായൊരു ചോദ്യം: ആരാണു നീ!

    ReplyDelete
    Replies
    1. സന്തോഷം സര്‍, നന്ദി, സ്നേഹം.

      Delete
  2. അഹംബ്രഹ്മാസ്മി
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം സര്‍, നന്ദി, സ്നേഹം.

      Delete