Friday, November 14, 2014

ചാച്ചാ നെഹൃ























(എല്ലാ കുഞ്ഞുമക്കള്‍ക്കും ഈ അമ്മയുടെ ശിശുദിനാശംസകള്‍)


നെഞ്ചിലോരോമല്‍ പനിനീര്‍മൊട്ടും
ചാര്‍ത്തി വരുന്നൊരു ചാച്ചാജി.
നീളന്‍ കോട്ടും തൊപ്പിയുമിട്ടൊരു
ഗമയില്‍ നടന്നൊരു  ചാച്ചാജി.
കുട്ടികളെന്നാല്‍ ജീവനു തുല്യം
കരുതിയ  നമ്മുടെ ചാച്ചാജി.
സ്വാതന്ത്ര്യത്തിന്‍ സമരത്തിന്‍ വഴി
ഏറെ നടന്നൊരു ചാച്ചാജി.
ബാപ്പുജി തന്നുടെ ഹൃദയകവാടം
കടന്നു ചെന്നൊരു ചാച്ചാജി.
മോചിത രാജ്യം ആദ്യം കണ്ടൊരു
പ്രധാനമന്ത്രി, ചാച്ചാജി.
ആനന്ദത്തിന്‍ ഭവനത്തില്‍
പിറവിയെടുത്തൊരു ചാച്ചാജി.
ഇന്ദിരയെന്നൊരു മകളാം മുത്തിനെ
ഇന്ത്യയ്ക്കേകിയ ചാച്ചജി.
കുലീനമാകും ഗ്രന്ഥങ്ങള്‍ തന്‍
പിതാവു നമ്മുടെ ചാച്ചാജി
അതാണു നമ്മുടെ നെഹൃജി,
അതാണു നമ്മുടെ ജവഹര്‍ലാല്‍!
കുഞ്ഞുങ്ങള്‍ തന്‍ ഹൃദയത്തില്‍
കടന്നിരിരുന്നൊരു  മാണിക്യം
     ****************
ഇന്നാണിന്നാണാസുദിനം
ചാച്ചാജിക്കു പിറന്നാള്...
ഇന്നാണല്ലോ നമ്മുടെ നാള്‍
ശിശുദിനം ഇന്നെന്നറിയില്ലേ..
പൈതങ്ങള്‍ തന്‍ സ്നേഹിതാനാം
ചാച്ചാജിക്കിന്നേകീടാം
സ്നേഹസുഗന്ധം നിറയുന്നായിരം
ആശംസകളീ സുദിനത്തില്‍..



6 comments:

  1. ശിശുദിനത്തിന്റെ ഓര്‍മ്മകള്‍. ബാല്യത്തില്‍ ശിശുദിനം എന്തെന്നറിയാതെ ബാഡ്ജും കുത്തി നടന്നിരുന്ന ഓര്‍മ്മകള്‍

    ReplyDelete
    Replies
    1. അതും ബാല്യത്തിന്റെ മധുരിക്കും ഓര്‍മ്മകള്‍ അല്ലേ സര്‍
      സന്തോഷം, സ്നേഹം.

      Delete
  2. Replies
    1. നന്ദി സര്‍, സന്തോഷം , സ്നേഹം.

      Delete
  3. ദീപ്തസ്മരണയുണര്‍ത്തുന്ന വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍, സ്നേഹം..

      Delete