Saturday, January 24, 2015

മഴയില്‍ പൊഴിയാത്തത്

ഇരുട്ടില്‍
അലമുറയിടുന്ന
ചീവീടുകളെപ്പോലെ
നിന്നോടു ഞാന്‍
പറയുന്നുണ്ട്
എന്റെ പരിഭവക്കുറിപ്പുകള്‍
ഒന്നൊന്നായി.
പ്ക്ഷേ....
നിന്റെ മറുപടികളായി
ഞാന്‍ കേള്‍ക്കുന്നതോ
ഉയര്‍ന്നു പൊങ്ങുന്ന
കൂര്‍ക്കംവലിയും.
എന്റെ ശബ്ദം നിലയ്ക്കുമ്പോള്‍
നീ ചോദിക്കും
എന്തേ നീയൊന്നും മിണ്ടാത്തതെന്ന്.
അപ്പോള്‍
ഞാനെന്റെ പാതിയടഞ്ഞ മിഴികളിലൂടെ
നിന്നെ നോക്കി
പരിഹസിച്ചു ചിരിക്കും,
മേല്‍ക്കൂരയില്‍
അസമയത്തു വന്നു പതിക്കുന്ന
ആലിപ്പഴങ്ങള്‍ പോലെ..
പലദിശകളില്‍ നിന്നായി
വിഭിന്ന തീവ്രതകളില്‍....


1 comment:

  1. മൌനത്തിലലിയുന്നു........................
    'മേല്‍കൂര' യായിരിക്കും നന്നാവുക....
    ആശംസകള്‍

    ReplyDelete