അയമോദകം
------------------
പഞ്ചാബിഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെ.. എന്തായിരിക്കാം ഈ സ്വാദിന്റെ രഹസ്യം എന്ന രഹസ്യാന്വേഷണത്തിനെനിക്കു ലഭിച്ച അറിവായിരുന്നു അയമോദകം (അജമോജം ,അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദര്‍ഭ, യവാനിക, അജ്വാന്‍, ഓമം എന്നൊക്കെയും പേര്.) ഇതു ചേര്‍ത്തുണ്ടാക്കുന്ന മസാലക്കൂട്ടുകള്‍ കറികള്‍ക്ക് പ്രത്യേക സ്വാദു നല്‍കുമത്രേ. സ്വാദു മാത്രമല്ല,ശരീരത്തിന് എല്ലാവിധത്തിലും യോജിച്ച ഒരു ഔഷധവും ആണത്രേ ഈ കൊച്ചു കൂട്ടുകാരന്‍. കുട്ടിക്കാലത്ത് ദഹനക്കേടു മൂലം വയറുവേദന വരുമ്പോള്‍ കുടിച്ചിരുന്ന അയമോദകസത്തിന്റെ കൈപ്പുള്ല ഓര്‍മ്മകളും മനസ്സിലെത്തി.
അയമോദകം, അംബെല്ലിഫെറേ (Umbelliferae)-എപിയേസി (Aplaceae)സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം ട്രാക്കിസ്പെര്‍മം അമ്മി (Trachyspermum ammi); കാരം കോപ്റ്റിക്കം (Carum Copticum); അമ്മി കോപ്റ്റിക്കം (Ammi Copticum). ഈജിപ്ത്, അഫ്ഗാനിസ്താന്‍, ബലൂചിസ്താന്‍, ഇന്ത്യയില്‍ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് അയമോദകം കൂടുതലായി കൃഷിചെയ്യുന്നത്. മഴ കുറവുള്ള ഉഷ്ണമേഖലാപ്രദേശങ്ങളാണ് ഇതിന്റെ വളര്‍ച്ചയ്ക്കു അനുയോജ്യം.
30-90 സെ.മീ. ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി ഓഷധിയാണ് അയമോദകം. സസ്യത്തിലാകമാനം സൂക്ഷ്മലോമങ്ങളുണ്ട്. കുലകളായി കാണപ്പെടുന്ന പുഷ്പങ്ങള്‍ ചെറുതും വെളുപ്പോ പാടലവര്‍ണമോ ഉള്ളതുമാണ്. കായ്കള്‍ക്ക് വ്യക്തമായ വരമ്പുകളും സൂക്ഷ്മലോമങ്ങളും ഉണ്ട്. വിത്തുകള്‍ വളരെച്ചെറുതും പരന്നതും സുഗന്ധമുള്ളതുമാണ്. വിത്താണ് ഔഷധയോഗ്യം. വിത്തില്‍ സുഗന്ധവും ബാഷ്പീകരണ സ്വഭാവവുംമുള്ള തൈലം അടങ്ങിയിട്ടുണ്ട്. തൈമോള്‍ എന്ന കൃമിനാശിനി ഔഷധം വിത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്നു.

മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധമാണിത്. ഒരു സുഗന്ധമസാല കൂടിയാണ് അയമോദകം. വായുക്ഷോഭം, വയറുകടി, കോളറ, അജീര്‍ണ്ണം, അതിസാരം, സൂതികാപസ്മാരം, മുതലായ രോഗങ്ങളില്‍ അയമോദകം ഫലപ്രദമാണ്. അതിസാരം മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ ഫലദായകമായ ഒരൗഷധികൂടിയാണിത്. അയമോദകത്തില്‍ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട്. കോളറയുടെ ആദ്യഘട്ടങ്ങളില്‍ ഛര്‍ദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്. കഫം ഇളകിപ്പോകാത്തവര്‍ക്ക് അയമോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാന്‍ അയമോദകപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതി. മദ്യപാനാസക്തിയുള്ളവര്‍ക്ക് അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കൊടത്താല്‍ മദ്യപാനത്തിനുള്ള മോഹം കുറയുകയും മദ്യപാനത്താല്‍ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറിക്കിട്ടുകയും ചെയ്യും. അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടില്‍ തടവിയാല്‍ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്.
അയമോദകച്ചെടിയുടെ തളിരില ദിവസവും തേനില്‍ അരച്ച് രണ്ടുനേരം ഏഴുദിവസം കഴിച്ചാല്‍ കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. വിഷജന്തുക്കള്‍ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്. അയമോദകം, ചുക്ക്, താതിരിപ്പൂവ് ഇവ സമം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ എത്ര വര്‍ധിച്ചതായ അതിസാരവും മാറുന്നതാണ്. ചര്‍മ്മ രോഗങ്ങള്‍ക്കും ഫലപ്രദമായ ഔഷധമാണ് അയമോദകം.
നല്ല അറിവ് പകര്‍ന്നതിന് നന്ദി
ReplyDeleteആശംസകള്‍
നന്ദി സര്‍ , സന്തോഷം, സ്നേഹം
Deleteനല്ല അറിവ് പകര്‍ന്നതിന് നന്ദി
ReplyDeleteആശംസകള്‍
നന്ദി സര്‍ , സന്തോഷം, സ്നേഹം
ReplyDelete