Tuesday, February 17, 2015

മഹാദേവ, ശരണം, തവപാദ പങ്കജം

കൈലാസനാഥാ മഹാദേവ, ദേവാ
കൈവല്യമേകുവാന്‍ കനിയണമേ..
ചന്ദ്രക്കലാധരാ പാര്‍വ്വതി പ്രിയനേ
ചരണപത്മങ്ങളില്‍ അഭയം ദേവാ..

വരമരുളീടുക ഈ ലോകനന്മയ്കായ്
വരമേകീടണം താപമകറ്റിടാന്‍..
പശിയകന്നീടുവാന്‍, ശാന്തി പുലര്‍ന്നീടാന്‍
പൈതങ്ങളേ നീ അനുഗ്രഹിക്കൂ ദേവാ..

ഭസ്മമാക്കീടുക തൃക്കണ്‍ പാര്‍ത്തു നീ
ഭയമേകീടും അസുരജന്മങ്ങളെ
നിന്നുഗ്രകോപമാം അഗ്നി ജ്വലിക്കട്ടെ
നിര്‍ഗ്ഗുണരാം ദുഷ്ട നരാധമന്മാരെ

ശോകാന്ധകാരം താണ്ഡവമാടുമീ
ശോച്യ തമോഗര്‍ത്തഭൂവിതിന്‍ മേലേ
വന്നണഞ്ഞീടുക,രൗദ്രതാണ്ഡവമാടി
വഹ്നി പൂകീക്കുക തിന്മതന്‍ ഭാണ്ഡത്തെ

നീ മാത്രമാണിന്നഭയം മഹാദേവാ
നീയാണു രക്ഷയ്ക്കുള്ളേകമാം മന്ത്രവും
നീതാനടിയങ്ങള്‍ക്കറിവും അമൃതവും
നീ തന്നെ സത്യവും ഹര്ഷവും മുക്തിയും

ഹര ഹര ദേവാ, ശ്രീ മഹാദേവാ..
ഹര ഹര , തവചരണാംബുജ ശരണം..
ഓംകാരമൂര്‍ത്തേ ഉമാപതേ ദേവാ..
തവപാദ കമലം ശരണം മഹാദേവാ...+




2 comments:

  1. നന്നായിട്ടുണ്ട് മിനി....ആശംസകള്‍

    ReplyDelete
  2. ഇഷ്ടമായി ..'വരമരുളീടുക ഈ ലോകനന്മയ്കായ്
    വരമേകീടണം താപമകറ്റിടാന്‍..
    പശിയകന്നീടുവാന്‍, ശാന്തി പുലര്‍ന്നീടാന്‍
    പൈതങ്ങളേ നീ അനുഗ്രഹിക്കൂ ദേവാ..'

    ReplyDelete