തലച്ചോറിന്റെ ആകൃതിയിലുള്ല ഇലകളുമായി ഈര്‍പ്പമുള്ളിടത്തൊക്കെ പടര്‍ന്നു വളരുന്ന കൊച്ചു സസ്യമാണ് കുടങ്ങല്‍. കാല്‍ക്കീഴിലമരുന്ന ഈ കുഞ്ഞന്‍ ചെടിയെ കണ്ടിട്ടില്ലാത്തവരുണ്ടാകില്ലല്ലോ. മുത്തിൾ, കരിന്തക്കാളി, കരിമുത്തിൾ, കുടകൻ, കൊടുങ്ങൽ, സ്ഥലബ്രഹ്മി എന്നിങ്ങനെ ദേശവ്യത്യാസമനുസരിച്ച് കുടങ്ങല്‍ അറിയപ്പെടുന്നു. ഇലയ്ക്ക് തലച്ചോറിനോടുള്ള ആകൃതിസാമ്യം കാത്രമല്ല കുടങ്ങലിനു തലച്ചോറുമായുള്ള ബന്ധം. അതുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങള്‍ക്കും ഉത്തമമായ ഔഷധമാണ് ഈ സസ്യം .
മസ്തിഷ്ക സെല്ലുകള്‍ക്ക് നവജീവന്‍ പകരുന്ന ഈ അത്ഭുത ഔഷധം ശരീരത്തിന് യുവത്വവും ആരോഗ്യവും പ്രദാനം ചെയ്യുന്നു. ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ബ്രഹ്മിയോളം തന്നെ ഫലപ്രദമാണ് ഇതും. അതിനാലായിരിക്കണം സരസ്വതിയെന്നാണ് ഈ സസ്യത്തിന്റെ സംസ്കൃതനാമം. ബുദ്ധിമാന്ദ്യം,ഉന്മാദം, അപസ്മാരം മുതലായ രോഗങ്ങള്‍ക്ക് ഇത് ഔഷധമാണ്. സോറിയാസിസ് ഉള്‍പ്പെടെയുള്ല പല ത്വക്കു രോഗങ്ങള്‍ ഇല്ലാതാക്കാനും കുടങ്ങല്‍ ഉപയോഗിക്കാറുണ്ട്. ഇലച്ചാര്‍ ഒരു ടീസ്പൂണ്‍ വീതം വെണ്ണ ചേര്‍ത്ത് കുട്ടികള്‍ക്ക് ദിവസവും നല്കിയാല്‍ രോഗപ്രതിരോധശേഷിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും. ഇലനീരും തളിരില ചമ്മന്തിയും ശ്വാസകോശങ്ങളെയും ഹൃദയത്തെയും ഉത്തേജിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. കൊച്ചുകുട്ടികള്‍ക്ക് ഇതിന്റെ നീര് ഒരു സ്പൂണ്‍ വീതം തേന്‍ ചേര്‍ത്ത് രാവിലെ കൊടുത്താല്‍ ത്വക്ക് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടും. ഓര്‍മ്മശക്തി കൂട്ടുകയും ചെയ്യും.
ദിവസേന കുടങ്ങല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വാര്‍ദ്ധക്യത്തെ ഒരുപരിധിവരെ അകറ്റി നിര്‍ത്താനും കഴിയും . കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഹൃദയ സങ്കോചക്ഷമത കൂട്ടുക ഇവയ്ക്കൊക്കെയും കുടങ്ങല്‍ നല്ല മരുന്നത്രേ...
മുന്‍പൊക്കെ കുടങ്ങല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിരുന്നു നമ്മളും. മോരുകറിയാക്കിയും മറ്റുകറികളില്‍ ചേര്‍ത്തുമൊക്കെ. ശ്രീലങ്ക, തായ് ലണ്ട്, ബംഗ്ളാദേശ് മുതലായ പലരാജ്യങ്ങ്ളിലും ഇപ്പോഴും കുടങ്ങല്‍ വിവിധരീതിയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിപ്പോരുന്നു. ശ്രീലങ്കയില്‍ ഈ ഇല തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന കറി ചോറിനൊപ്പം വളരെ സ്വാഗതം ചെയ്യപ്പെടുന്നു. ഇല അരച്ച് കഞ്ഞിയില്‍ തേങ്ങയുമയി ചേര്‍ത്ത് മധുരം ചേര്‍ത്തോ അല്ലാതെയോ കഴിക്കുന്ന പതിവുമൂണ്ട്. കുടങ്ങള്‍ ജ്യൂസ് 'ബായി ബുവാ ബോക്ക്' എന്നപേരില്‍ തായല്ണ്ടില്‍ സുലഭമത്രേ..നമുക്കും ഇതു പലവിധ വിഭവങ്ങളായി ഉപയോഗിക്കാവുന്നതാണ്. സലാഡും റൈത്തയുമായി കുടങ്ങല്‍ ഇലയെ മാറ്റാം. മറ്റു കറിക്ളിലെ ചേരുവകളോടൊപ്പം ഈ ഇലയും അരിഞ്ഞു ചേര്‍ക്കാം. തേങ്ങയും ചേര്‍ത്ത് തോരനുണ്ടാക്കുകയും ആകാം. യാതൊരു ചിലവുമില്ലാതെ കിട്ടുന്ന ഈ ആരോഗ്യഖനിയെ നമ്മളെന്തിനു വേണ്ടെന്നു വെക്കണം. അല്ലേ?
അറിയപ്പെടാതെ അവഗണിക്കുന്ന "കുടങ്ങല്‍" എന്ന സസ്യത്തെക്കുറിച്ചുള്ള
ReplyDeleteവിജ്ഞാനപ്രദമായ ഈ കുറിപ്പ് പ്രയോജനകരമാണ്........
ആശംസകള്‍
വളരെ നന്ദി സര്‍. സന്തോഷം, സ്നേഹം.. :)
Delete