മതവും ദൈവങ്ങളും
സ്വര്‍ണ്ണ സൂചികള്‍!
തിളക്കമാര്‍ന്നവയെങ്കിലും
കൂര്‍ത്ത മുനകളുള്ളത്..
ശ്രദ്ധയില്ലെങ്കില്‍ ആഴത്തില്‍ മുറിപ്പെടുത്തും
നിലയ്ക്കാത്ത രക്തപ്പുഴ ഒഴുകിയേക്കം..
കരുതല്‍ വേണം,
കാത്തിരിക്കുന്നത്
കടുത്ത വേദനയാകാം..
അക്ഷരങ്ങള്‍
അഗ്നിസ്ഫുലിംഗങ്ങള്‍!
കാണാതെ കിടക്കുന്ന തീക്കനലുകളില്‍
ചാരം മൂടിക്കിടക്കുന്നുണ്ടാകും
ഒരു ചെറുകാറ്റു വീശുകയേ വേണ്ടു
ജ്വാലയായ് ആളിപ്പടരാന്‍
പിന്നെയെങ്ങനെ
അക്ഷരങ്ങളെ ചുട്ടെരിക്കാനാവും!
എന്നിട്ടും
വ്യാമോഹിക്കുന്നുണ്ട്
ശുംഭന്മാര്‍.
പിഞ്ചു കുഞ്ഞുങ്ങ്ളുടെ തലച്ചോറുണ്ട്
ഭൂതത്തെപ്പോലെ വളരുന്നുണ്ട്
ദംഷ്ട്രകള്‍ നീണ്ട
ഭീകരന്‍!
എല്ലാം അടിയറവു വെച്ച്
അച്ചാരം നേടേണ്ടതുണ്ട്
ജീവവായുവിന്റെ
കരം തീര്ത്ത പ്രമാണം,
പണയം കൊടുത്ത്
ഒരു നേരം ശ്വാസമെടുക്കാന്‍
ഒരു നേരം മാത്രം!
ചുഴറ്റിയെറിയുന്നുണ്ട്
അധികാരവര്‍ഗ്ഗം
ഗര്‍വ്വിന്റെ നീണ്ട പാശങ്ങള്‍.
കഴുത്തില്‍ മുറുകി
ശ്വാസം മുട്ടി
പിടഞ്ഞു വീഴുന്നുണ്ട്
കഴുതകള്‍,
എണ്ണമറ്റവ..
എങ്കിലും ബലഹീനത മാത്രമുള്ല
സമ്മതിദാനവക്താക്കള്‍!
കണ്ണു തുറക്കാന്‍,
നിറം മങ്ങാത്തെ കാലത്തിന്റെ
ചായക്കൂട്ടുകളിലേയ്ക്ക്
എണ്ണമറ്റ ദൃശ്യങ്ങളുടെ
ശാപഗ്രസ്തമായ
ധൂമകേതുക്കളാകാന്‍
ഒരു പകല്‍ കൂടിയേ കഴിയൂ..
കാഴ്ചകള്‍ നഷ്ടങ്ങളായ
ശാന്തിയുള്ള
തണുത്ത ഒരു രാവും...
മനുഷ്യന്‍ പകുതിയത്രേ.....
സ്വര്‍ണ്ണ സൂചികള്‍!
തിളക്കമാര്‍ന്നവയെങ്കിലും
കൂര്‍ത്ത മുനകളുള്ളത്..
ശ്രദ്ധയില്ലെങ്കില്‍ ആഴത്തില്‍ മുറിപ്പെടുത്തും
നിലയ്ക്കാത്ത രക്തപ്പുഴ ഒഴുകിയേക്കം..
കരുതല്‍ വേണം,
കാത്തിരിക്കുന്നത്
കടുത്ത വേദനയാകാം..
അക്ഷരങ്ങള്‍
അഗ്നിസ്ഫുലിംഗങ്ങള്‍!
കാണാതെ കിടക്കുന്ന തീക്കനലുകളില്‍
ചാരം മൂടിക്കിടക്കുന്നുണ്ടാകും
ഒരു ചെറുകാറ്റു വീശുകയേ വേണ്ടു
ജ്വാലയായ് ആളിപ്പടരാന്‍
പിന്നെയെങ്ങനെ
അക്ഷരങ്ങളെ ചുട്ടെരിക്കാനാവും!
എന്നിട്ടും
വ്യാമോഹിക്കുന്നുണ്ട്
ശുംഭന്മാര്‍.
പിഞ്ചു കുഞ്ഞുങ്ങ്ളുടെ തലച്ചോറുണ്ട്
ഭൂതത്തെപ്പോലെ വളരുന്നുണ്ട്
ദംഷ്ട്രകള്‍ നീണ്ട
ഭീകരന്‍!
എല്ലാം അടിയറവു വെച്ച്
അച്ചാരം നേടേണ്ടതുണ്ട്
ജീവവായുവിന്റെ
കരം തീര്ത്ത പ്രമാണം,
പണയം കൊടുത്ത്
ഒരു നേരം ശ്വാസമെടുക്കാന്‍
ഒരു നേരം മാത്രം!
ചുഴറ്റിയെറിയുന്നുണ്ട്
അധികാരവര്‍ഗ്ഗം
ഗര്‍വ്വിന്റെ നീണ്ട പാശങ്ങള്‍.
കഴുത്തില്‍ മുറുകി
ശ്വാസം മുട്ടി
പിടഞ്ഞു വീഴുന്നുണ്ട്
കഴുതകള്‍,
എണ്ണമറ്റവ..
എങ്കിലും ബലഹീനത മാത്രമുള്ല
സമ്മതിദാനവക്താക്കള്‍!
കണ്ണു തുറക്കാന്‍,
നിറം മങ്ങാത്തെ കാലത്തിന്റെ
ചായക്കൂട്ടുകളിലേയ്ക്ക്
എണ്ണമറ്റ ദൃശ്യങ്ങളുടെ
ശാപഗ്രസ്തമായ
ധൂമകേതുക്കളാകാന്‍
ഒരു പകല്‍ കൂടിയേ കഴിയൂ..
കാഴ്ചകള്‍ നഷ്ടങ്ങളായ
ശാന്തിയുള്ള
തണുത്ത ഒരു രാവും...
മനുഷ്യന്‍ പകുതിയത്രേ.....
രണ്ടാംവട്ടവായനയിലാണ് പിടികിട്ടിയത്.
ReplyDeleteവ്യസ്ത്യസ്ഥമായ കവിത.ഹൈക്കുപോലെ......
നന്നായിരിക്കുന്നു
ആശംസകള്‍
വളരെ നന്ദി സര്‍. സന്തോഷം, സ്നേഹം.. :)
Delete