Monday, February 9, 2015

നിള..




















ഒഴുകി ഞാന്‍ നീങ്ങവേ ഒരുപകല്‍ മുഴുവനായ്
ഒഴുകി നീ ആകാശവീഥിയിങ്കല്‍

ഇളകുമെന്നോളങ്ങള്‍ക്കിടയില്‍ നിന്‍മൃദുവിരല്‍
ഇഴ ചേര്‍ത്തു സ്വപ്നം മെനഞ്ഞതില്ലേ..

ഒരുപാടു പോകുവാനാശയുണ്ടെന്നു നാം
ഒരുമിച്ചു ചൊല്ലിപ്പുണര്‍ന്നതല്ലേ..

ഒടുവിലീ സന്ധ്യതന്‍ ശോണകപോലങ്ങള്‍
ഒരു പനീര്‍പ്പൂപോല്‍ തുടുത്തുനില്ക്കേ

വിടചൊല്ലുവാനൊരു വാക്കു നീ മിണ്ടാതെ
വിരഹമെനിക്കായി തന്നതില്ലേ..

ഒഴുകുന്നു പിന്നെയും നിളയായി ഞാനെന്നും
ഒടുവില്‍ ഞാന്‍ നിന്നോടു ചേരുവാനായ്..


1 comment:

  1. നന്നായി കവിത
    കാത്തിരിക്കാം പൊന്‍പുലരിയ്ക്കായ്........
    ആശംസകള്‍

    ReplyDelete