മധുരമായ് ഹൃദയത്തിന്‍ ജാലകവാതിലില്‍
കുറുകുന്ന പ്രാവാണു നിന്‍ പ്രണയം..
ഏകാന്തമീയിരുള്‍ വാത്മീക മൗനത്തില്‍
എവിടെയോ കേള്‍ക്കുന്ന വേണുനാദം.
നിറമേതുമില്ലാത്ത ചിന്തകള്‍ മേയുമ്പോള്‍
മാരിവില്ലാകുന്നു മനസ്സില്‍ നിന്‍ പ്രിയ രൂപം.
അരികത്തു കാണുവാന്‍ കഴിയാത്ത കാറ്റിന്റെ
അലഞൊറിയുമാര്‍ദ്രമാം ലോലഗാനം.
ശൂന്യമാം കനവുകള്‍ക്കേഴുവര്‍ണ്ണം ചാര്‍ത്തി
നീവരും യാമിനിയ്ക്കൊപ്പമെന്‍ നിദ്രയില്‍
പിന്നെ നിന്‍ സ്നേഹത്തിന്‍ കുളിരാര്‍ന്ന ഗാഢമാ-
മാലിംഗനത്തില്‍ ഞാനെല്ലാം മറന്നിടും.
നീഹാരബിന്ദുവായ് പുലരിയില്‍ തുകിലുമായ്
നീയെന്റെ നെറ്റിമേല്‍ ചുംബനം തന്നുവോ..
ഇല്ലായ്കിലീ ദിനം പുലരുവാനാകില്ല,
മിഴികളില്‍ പ്രഭയുമായണയില്ല കതിരവന്‍..
ആരാണെനിക്കു നീ എന്നു ചോദിക്കുകില്‍
ആയിരം മൗനത്തിന്‍ നാവുമായ് ചൊല്ലും ഞാന്‍
നിയാണെനിക്കെന്റെ ജീവനില്‍ ജീവനും
നീയാണെനിക്കെന്റെ സ്നേഹസര്‍വ്വസ്വവും..
കുറുകുന്ന പ്രാവാണു നിന്‍ പ്രണയം..
ഏകാന്തമീയിരുള്‍ വാത്മീക മൗനത്തില്‍
എവിടെയോ കേള്‍ക്കുന്ന വേണുനാദം.
നിറമേതുമില്ലാത്ത ചിന്തകള്‍ മേയുമ്പോള്‍
മാരിവില്ലാകുന്നു മനസ്സില്‍ നിന്‍ പ്രിയ രൂപം.
അരികത്തു കാണുവാന്‍ കഴിയാത്ത കാറ്റിന്റെ
അലഞൊറിയുമാര്‍ദ്രമാം ലോലഗാനം.
ശൂന്യമാം കനവുകള്‍ക്കേഴുവര്‍ണ്ണം ചാര്‍ത്തി
നീവരും യാമിനിയ്ക്കൊപ്പമെന്‍ നിദ്രയില്‍
പിന്നെ നിന്‍ സ്നേഹത്തിന്‍ കുളിരാര്‍ന്ന ഗാഢമാ-
മാലിംഗനത്തില്‍ ഞാനെല്ലാം മറന്നിടും.
നീഹാരബിന്ദുവായ് പുലരിയില്‍ തുകിലുമായ്
നീയെന്റെ നെറ്റിമേല്‍ ചുംബനം തന്നുവോ..
ഇല്ലായ്കിലീ ദിനം പുലരുവാനാകില്ല,
മിഴികളില്‍ പ്രഭയുമായണയില്ല കതിരവന്‍..
ആരാണെനിക്കു നീ എന്നു ചോദിക്കുകില്‍
ആയിരം മൗനത്തിന്‍ നാവുമായ് ചൊല്ലും ഞാന്‍
നിയാണെനിക്കെന്റെ ജീവനില്‍ ജീവനും
നീയാണെനിക്കെന്റെ സ്നേഹസര്‍വ്വസ്വവും..
ഈണവും താളവും അര്‍ത്ഥവും ഒത്തിണങ്ങിയ കവിത. നന്നായിരിക്കുന്നു
ReplyDeleteവളരെ നന്ദി സര്‍. സന്തോഷം, സ്നേഹം..
ReplyDeleteവളരെ നന്ദി സര്‍. സന്തോഷം, സ്നേഹം..
ReplyDeletevery nice minee
ReplyDelete