ഒരു ശ്യാമമന്ദഹാസത്തിന്‍ മലര്‍ ചൂടി
നിശ വന്നു നില്‍ക്കുന്നു, പാടുന്നു മൃദുലമായ്.
മഴമേഘത്തിരശ്ശീല ചേലില്‍ വകഞ്ഞിട്ടു
വാനില്‍ വന്നെത്തിനോക്കുന്നുണ്ടു ചന്ദിക.
താരകപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നൊരീ
ഇരുള്‍ വീണ വിണ്ണിന്റെ ഉദ്യാനഭൂമിയില്‍
ഝടുതിയിലോടി മറഞ്ഞങ്ങനിലനും
കൈക്കുമ്പിളില്‍ ചേര്‍ത്ത പരിമളക്കൂട്ടുമായ്
മധുരമായീനേരമത്രയുമെനിക്കായി
സ്വരരാഗമഞ്ജരി തീര്‍ത്തൊരാ രാപ്പാടി
മെല്ലെപ്പറന്നുപോയ് ഏതോമരച്ചില്ല
കൈമാടി അതിസ്നേഹമവളേ വിളിച്ചതാം
മിഴികളെ മെല്ലെത്തഴുകിത്തലോടുന്നു
നിദ്രതന്‍ സ്നിഗ്ദ്ധമാം കുളിരാര്‍ന്ന വിരലുകള്‍
ഇനി ഞാനുറങ്ങട്ടെ ഈ നേര്‍ത്ത കുളിരാട
മൂടിപ്പുതച്ചുകൊണ്ടീരാവിലേകയായ്...
പൈതലാം ദിനകരന്‍ കുഞ്ഞുകൈ നീട്ടിയെന്‍
കവിളത്തു മെല്ലെത്തഴുകണം പുലരിയില്‍
പിന്നെയെന്‍ കണ്‍കളില്‍ ചുംബിച്ചുണര്‍ത്തണം
ഒരു നല്ല വാസരം മുന്നിലായ് കാണുവാന്‍...
നല്ല കവിത
ReplyDeleteവളരെ നന്ദി സര്‍. സന്തോഷം, സ്നേഹം..
Deleteഇഷ്ടപ്പെട്ടു.
ReplyDeleteആശംസകള്‍
വളരെ നന്ദി സര്‍. സന്തോഷം, സ്നേഹം..
Deletevery nice minee
ReplyDelete