ഹൃദയത്തിന്റെ നുറുങ്ങ് ( നിള ചിത്ര കാവ്യം -4)
മഴയിലും മഞ്ഞിലും വെയിലിലും കാറ്റിലും
മുഷിയാത്ത മനസ്സുമായ് നീ കാത്തിരുന്നെന്റെ
ഹൃദയനുറുങ്ങുകള്‍ സ്വീകരിക്കാന്‍!
ഞാന്‍ പോലുമറിയാതെ നീയെന്റെ തേങ്ങലും
വിങ്ങും മനസ്സിന്റെ നോവും ഞെരുക്കവും
ഒരുകൊച്ചു ചിമിഴായൊളിപ്പിച്ചുവോ?
നിന്നിലെന്‍ സ്വപ്നവും ദുഃഖവും മോദവും
ഒക്കെ ഞാന്‍ നല്‍കിത്തിരിഞ്ഞു നോക്കേ,
മേഘമൊഴിഞ്ഞ മാനം പോലെയെന്‍മനം
എങ്കിലുമെന്നോ ഞാന്‍ കൈവിട്ടു നിന്റെയാ
സ്നേഹം തുടിക്കുന്ന ഹൃദയ പാത്രം ,ഇന്ന്
മാപ്പിരക്കുന്നു ഞാന്‍, നന്ദിയേകുന്നു ഞാന്‍!!!
മഴയിലും മഞ്ഞിലും വെയിലിലും കാറ്റിലും
മുഷിയാത്ത മനസ്സുമായ് നീ കാത്തിരുന്നെന്റെ
ഹൃദയനുറുങ്ങുകള്‍ സ്വീകരിക്കാന്‍!
ഞാന്‍ പോലുമറിയാതെ നീയെന്റെ തേങ്ങലും
വിങ്ങും മനസ്സിന്റെ നോവും ഞെരുക്കവും
ഒരുകൊച്ചു ചിമിഴായൊളിപ്പിച്ചുവോ?
നിന്നിലെന്‍ സ്വപ്നവും ദുഃഖവും മോദവും
ഒക്കെ ഞാന്‍ നല്‍കിത്തിരിഞ്ഞു നോക്കേ,
മേഘമൊഴിഞ്ഞ മാനം പോലെയെന്‍മനം
എങ്കിലുമെന്നോ ഞാന്‍ കൈവിട്ടു നിന്റെയാ
സ്നേഹം തുടിക്കുന്ന ഹൃദയ പാത്രം ,ഇന്ന്
മാപ്പിരക്കുന്നു ഞാന്‍, നന്ദിയേകുന്നു ഞാന്‍!!!
നൊസ്റ്റാള്‍ജിക്!
ReplyDeleteകൊള്ളാം
ReplyDeleteആശംസകള്‍
vaayan thudarum
ReplyDelete