വാക്കുകള്‍
മൗനത്തിന്റെ
ചിപ്പിയില്‍
ഒളിച്ചിരിക്കുന്നതെന്തിനാവാം
വെണ്മയേറിയൊരു
മുത്തായി
നാളെ
അതെന്റെ
കാതില്‍ കിലുങ്ങുമോ?
ആ തിളക്കം
എന്റെ കണ്ണുകളില്‍
വെളിച്ചം പകരുമോ?
ആഴങ്ങളിലേയ്ക്ക്
ഊളിയിടട്ടെ
വാക്കുകള്‍..
പുറത്തുവരുന്നത്
കൂടുതല്‍
വെണ്മയോടെയും
ശോഭയോടെയും......
കാത്തിരിക്കാം
ഞാന്‍..
എത്ര വൈകിയാലും
എനിക്കു വേണം
വാക്കുകള്‍!
മൗനത്തിന്റെ
ചിപ്പിയില്‍
ഒളിച്ചിരിക്കുന്നതെന്തിനാവാം
വെണ്മയേറിയൊരു
മുത്തായി
നാളെ
അതെന്റെ
കാതില്‍ കിലുങ്ങുമോ?
ആ തിളക്കം
എന്റെ കണ്ണുകളില്‍
വെളിച്ചം പകരുമോ?
ആഴങ്ങളിലേയ്ക്ക്
ഊളിയിടട്ടെ
വാക്കുകള്‍..
പുറത്തുവരുന്നത്
കൂടുതല്‍
വെണ്മയോടെയും
ശോഭയോടെയും......
കാത്തിരിക്കാം
ഞാന്‍..
എത്ര വൈകിയാലും
എനിക്കു വേണം
വാക്കുകള്‍!
നേരും,നെറിവുമുള്ള വാക്കുകള്‍
ReplyDeleteനന്നായി വരികള്‍
ആശംസകള്‍
വാക്കുകള്‍ പുറത്ത് വരുന്നത് വെണ്മയോടെയും ശോഭയോടെയും സ്നേഹത്തോടെയുമായാല്‍ ഈ ലോകം സ്വര്‍ഗസമാനമാകും, നിശ്ചയം
ReplyDeleteshubharathri
ReplyDelete