.
അമ്മയും പ്രകൃതിയും
ഒന്നല്ലോ, മാറില്‍
ചുരത്തുന്ന സ്നേഹമീ
ക്ഷീരമല്ലോ
കുഞ്ഞിന്നു നല്‍കുവാ-
നല്ലായ്കിലെന്തിനീ
പാലാകുമമൃതം
വൃഥാവിലമ്മയ്ക്ക് !
അമ്മതന്‍ കാരുണ്യമ-
മൃതമായ് ചൊരിയുമ്പോള്‍
അറിയുന്നിതില്ല നാം
ആ മഹത്വം..
അതു പിന്നെയറിയുവാ-
നമ്മയായ് തീരണം
തന്‍ കുഞ്ഞു കരയുമ്പോ-
ളിടറുന്ന മനസ്സിന്റെ
ഉടമയായ് തീരണം
ഇടനെഞ്ചു പിടയണം.
നന്നായി
ReplyDeleteവളരെ നന്ദി സര്‍, സന്തോഷം, സ്നേഹം..
Deleteഹൃദ്യമായ വരികള്‍
ReplyDeleteആശംസകള്‍
valare santhosham
ReplyDelete