Saturday, May 23, 2015

മൗനഭാഷ്യം.

മൗനത്തിന് മുഖങ്ങളേറെയാണ്
ചില മൗനങ്ങള്‍ 
ആശ്വാസത്തുരുത്തുകള്‍!
ചില മൗനങ്ങള്‍ക്ക് 
സമ്മതത്തിന്റെ മന്ദസ്മിത ചാരുതയാണ്. 
ചില മൗനങ്ങള്‍ 
മതിലുകള്‍ പണിയുന്ന
നിസ്സഹായതയുടേതാവാം.
ചിലതാകട്ടെ കാപട്യത്തിന്റെ 
കറുത്ത മുഖാവരണിഞ്ഞായും..
ചിലപ്പോള്‍ മൗനം നമ്മോട് 
ഉച്ചത്തില്‍ ആജ്ഞാപിക്കുന്നുണ്ടാവാം.
ചിലതാകട്ടെ, യാചനയുടെ സ്പന്ദനങ്ങളാകാം.
മറ്റു ചിലപ്പോഴാകട്ടെ 
മൗനം ഒരു കുളിര്‍കാറ്റിന്റെ ഇക്കിളിയാവാം.
ചില മൗനങ്ങള്‍ക്ക് കണ്ണും കാതുമുള്ലത്
നമ്മള്‍ അറിഞ്ഞെന്നും വരില്ല. 
ഉച്ചഭാഷിണിയേക്കാള്‍
അവ മുഴങ്ങുന്നുണ്ടായിരിക്കും 
നാനാദിക്കിലായി.
ചില മൗനങ്ങളില്‍ 
ഒരു സ്നേഹസാഗരം അലയടിക്കുന്നുണ്ടാവാം
ചിലരുടെ അനവസരത്തിലെ മൗനം
നോവിന്റെ തീച്ചൂളയിലേയ്ക്കു 
നമ്മെ വലിച്ചെറിയുക തന്നെ ചെയ്യും.
ചിലപ്പോളത് 
മടക്കയാത്രയ്ക്ക് ഇടനല്‍കാതെ
ഒരു തുണ്ടു ചാരമായ്
കാറ്റില്‍ പറത്തും നമ്മെ..

തിരുത്തലുകള്‍
''''''''''''''''''''''''''''
1.സുരേഷ് വര്‍മ്മ. 
മൗനത്തിന് എത്രയെത്ര മുഖങ്ങള്‍.... ചില മൗനങ്ങള്‍ ആശ്വാസത്തുരുത്തുകള്‍! ചിലപ്പോള്‍ അവയ്ക്ക് സമ്മതത്തിന്റെ മന്ദഹാസ ചാരുതയാണ്. ചില മൗനങ്ങള്‍ ചുറ്റ്മതിലുകള്‍ പണിയും അത് നിസ്സഹായതകൊണ്ടാവാം. കാപട്യത്തിന്റെ കറുത്ത മുഖപടമണിഞ്ഞവയും.കാണും ചിലനേരങ്ങളില്‍ മൗനം നമ്മോട് ഉച്ചത്തില്‍ ആജ്ഞാപിക്കുന്നുണ്ടാവാം. പലപ്പോഴും നിശബ്ദതകള്‍ , യാചനയുടെ സ്പന്ദനങ്ങളുമാകാം. മറ്റു ചിലപ്പോഴാകട്ടെ മൗനം ഒരു കുളിര്‍കാറ്റിന്റെ ഇക്കിളിയാവാം. കണ്ണും കാതുമുള്ള ചില മൌനങ്ങളെ നമ്മള്‍ തിരിച്ചറിഞ്ഞെന്നും വരില്ല. ഉച്ചഭാഷിണിയേക്കാള്‍ ഉച്ചത്തില്‍ അവ മുഴങ്ങുന്നുണ്ടാവും.. നാനാദിശകളില്‍ ചില മൗനങ്ങളില്‍ ഒരു സ്നേഹസാഗരം ഇരമ്പുന്നുണ്ടാവാം അനവസരത്തിലെ മൗനം നമ്മെ നോവിന്റെ തീച്ചൂളയിലേയ്ക്കു വലിച്ചെറിയുക തന്നെ ചെയ്യും. ചിലപ്പോളത് ഒരു തുണ്ടു ചാരമായ് നമ്മെ കാറ്റില്‍ പറത്താനും മതി...

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

2. ഹരിയേറ്റുമാനൂര്‍

മൗനത്തിന് ഏറെ മുഖങ്ങള്‍! -ആശ്വാസത്തുരുത്തുകള്‍! -സമ്മതത്തിന്റെ മന്ദസ്മിതഭംഗികള്‍.! - മതിലുകള്‍ പണിയുന്ന നിസ്സഹായതകള്‍! - കാപട്യത്തിന്റെ കറുത്ത മുഖാവരണങ്ങള്‍ ! - യാചനയുടെ സ്പന്ദനങ്ങള്‍! മൗനം നമ്മോട് ചിലപ്പോള്‍ ഉച്ചത്തില്‍ ആജ്ഞാപിക്കുന്നുണ്ടാവാം!. മറ്റു ചിലപ്പോഴാകട്ടെ ഒരു കുളിര്‍കാറ്റിന്റെ ഇക്കിളിയാകുന്നുണ്ടാവാം.! ഒരു സ്നേഹസാഗരമായി അലയടിക്കുന്നുണ്ടാവാം! ചില മൗനങ്ങള്‍ക്ക് കണ്ണും കാതുമുള്ളത് നമ്മള്‍ അറിഞ്ഞെന്നു വരില്ല.! ഉച്ചഭാഷിണിയേക്കാള്‍ അവ മുഴങ്ങുന്നുണ്ടായിരിക്കും നാനാദിക്കിലായി. അനവസരത്തിലെ ചില മൗനങ്ങള്‍ നോവിന്റെ തീച്ചൂളയിലേയ്ക്കു നമ്മെ വലിച്ചെറിയുക തന്നെ ചെയ്യും!. ചിലപ്പോളത് മടക്കയാത്രയ്ക്ക് ഇടനല്‍കാതെ ഒരു നുള്ളു ചാരമായ് കാറ്റില്‍ പറത്തും നമ്മെ..







3 comments:

  1. ചില മൌനം കഠിനമായ പ്രതിഷേധമാണ്

    ReplyDelete
  2. മൌനം വാചാലം.
    ആശംസകള്‍

    ReplyDelete
  3. miniyudekavithakal thiruthaan njaan yogyanalla

    ReplyDelete