നക്ഷത്രപ്പൂക്കള്‍
വിരിഞ്ഞുനില്‍ക്കുന്നൊരാ
രാവിന്റെ മുറ്റത്തു
നിന്നും മടങ്ങുവാന്‍
കൈപിടിച്ചെന്നേ
വലിക്കുന്നു ബാലാര്‍ക്ക
രശ്മികള്‍ സ്നിഗ്ദ്ധമാം
ശാഠ്യമോടെ...
ഒരു തേന്‍മൊഴിക്കണം
ചൊല്ലിപ്പറന്നുപോയ്
ചെല്ലപ്പനങ്കിളി
തുയിലുണര്‍ത്താനെന്നെ
കാപ്പികള്‍ പൂക്കുന്ന
കുന്നിന്‍ചെരുവിലെ
കാറ്റൊന്നു വീശുന്നു
സുഗന്ധം പരക്കുന്നു.
തൊട്ടു തലോടുന്നു
പുലരിതന്‍ കൈകളെന്‍
കവിളത്തു മെല്ലെയാ
ചെഞ്ചായം പൂശുന്നു.
പിന്നെയെന്‍ കണ്‍കളില്‍
മൃദുലമായ് ചുംബിച്ചു
പ്രണയാതിരെകമോ-
ടെന്നെ വിളിക്കുന്നു.
വരികയാണിന്നു ഞാന്‍
നിന്നെയും തേടിയെന്‍
വാസര സുന്ദര
സ്വപ്ന വിഹംഗമേ...
വിരിഞ്ഞുനില്‍ക്കുന്നൊരാ
രാവിന്റെ മുറ്റത്തു
നിന്നും മടങ്ങുവാന്‍
കൈപിടിച്ചെന്നേ
വലിക്കുന്നു ബാലാര്‍ക്ക
രശ്മികള്‍ സ്നിഗ്ദ്ധമാം
ശാഠ്യമോടെ...
ഒരു തേന്‍മൊഴിക്കണം
ചൊല്ലിപ്പറന്നുപോയ്
ചെല്ലപ്പനങ്കിളി
തുയിലുണര്‍ത്താനെന്നെ
കാപ്പികള്‍ പൂക്കുന്ന
കുന്നിന്‍ചെരുവിലെ
കാറ്റൊന്നു വീശുന്നു
സുഗന്ധം പരക്കുന്നു.
തൊട്ടു തലോടുന്നു
പുലരിതന്‍ കൈകളെന്‍
കവിളത്തു മെല്ലെയാ
ചെഞ്ചായം പൂശുന്നു.
പിന്നെയെന്‍ കണ്‍കളില്‍
മൃദുലമായ് ചുംബിച്ചു
പ്രണയാതിരെകമോ-
ടെന്നെ വിളിക്കുന്നു.
വരികയാണിന്നു ഞാന്‍
നിന്നെയും തേടിയെന്‍
വാസര സുന്ദര
സ്വപ്ന വിഹംഗമേ...
നല്ല ഗാനം
ReplyDeleteminiyude pranaya kavithakalkku munnilente pranaamam
ReplyDelete