Monday, June 1, 2015

ണിം..ണിം... ണിം..

സ്കൂള്‍ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍  ആദ്യം മനസ്സിലെത്തുന്നത് മുഴങ്ങുന്ന മണിനാദം തന്നെ..
സ്കൂളില്‍ പോകാന്‍ തുടങ്ങിയ നാള്‍ തൊട്ട് ഹൃദയത്തില്‍ സ്ഥാനം പിടിച്ചതാണ് വൃത്താകാരത്തില്‍ പരന്നൊരു മണിയും അതില്‍ ആഞ്ഞടിക്കുന്ന  മരച്ചുറ്റികയും.
അന്നത്തെ ഏറ്റവും വലിയ മോഹമായിരുന്നു ആ മണിയൊന്നടിക്കുക എന്നത്. ആറാം ക്ലാസ്സിലെത്തിയപ്പോഴായിരുന്നു ആ മോഹം പൂവണിഞ്ഞത്.
തൃക്കൊടിത്താനം വി ബി യു പി സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആ സ്വപ്നസാഫല്യം കൈവരുന്നത്.  പ്രാര്‍ത്ഥനയും ദേശീയഗാനവും പാടാന്‍ എന്നും മണിയുടെ അടുത്താണു പോയി നിന്നിരുന്നത്. മണിയടിക്കുന്നതാകട്ടെ ഞങ്ങളുടെ പി ടി അദ്ധ്യാപകനയിരുന്ന പ്രിയപ്പെട്ട അപ്പുസാറും.അല്ലെങ്കില്‍ ഏതെങ്കിലും ആണ്‍കുട്ടികള്‍ ആവും ആ കൃത്യം നിര്‍വ്വഹിക്കുക.
കുറച്ച് ഓട്ടവും ചാട്ടവുമൊക്കെയുള്ളതുകൊണ്ട് അപ്പുസാറിന് എന്നെ വളരെ ഇഷ്ടമായിരുന്നു. എങ്കിലും  ഒരുപാടു ശങ്കയോടെയാണ് ഞാനാ ആഗ്രഹം സാറിനോടു പറഞ്ഞത്. വഴക്കു പറയുമോ എന്ന പേടിയുണ്ട്. പക്ഷേ എന്റെ പ്രതീക്ഷയ്ക്കു വിപരീതമായി സ്ര്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.
 " നീ അടിച്ചാല്‍ ബെല്ലു കേള്‍ക്കുമോ ? "
ആഞ്ഞു ശക്തിയായി അടിച്ചോളാമെന്നായി ഞാന്‍. അങ്ങനെ സര്‍ എന്നെ മണിയടിക്കാന്‍ അനുവദിച്ചു. സര്‍വ്വശക്തിയുമെടുത്തായിരുന്നു എന്റെ മണിയടി. അതു നൂറു ശതമാനം വിജയമായി ഭവിച്ചു. ആ വര്‍ഷം പിന്നീടു പലപ്പോഴും ഞാന്‍ മണിയടിച്ചു അഭിമാനപൂര്‍വ്വം.

4 comments:

  1. അപ്പു സാറിനെ 'മണിയടിച്ച്' മണിയടിച്ചു.
    ആശംസകള്‍

    ReplyDelete

  2. എന്താണെന്നറിയില്ല.. സ്കൂളിൽ പഠിക്കുമ്പോൾ ഒരേ മണി നാദം തന്നെയാണ് രാവിലെയും വൈകിട്ടും കേൾക്കാറു എങ്കിലും , വൈകിട്ട് അടിക്കുന്ന മണി നാദം ആയിരുന്നു എന്നും എനിക്കിഷ്ട്ടം.. :)

    പഴയ സ്കൂൾ ഓർമ്മകൾ ഒരു നിമിഷം എനിക്ക് നൽകിയ ഈ എഴുത്തിനു , നന്ദി.

    ReplyDelete