Thursday, June 18, 2015

വിടരാന്‍ വിതുമ്പുന്ന 
പൂമൊട്ടിന്‍ നെറുകയില്‍
തൂമഞ്ഞു തുള്ളിയൊ-
ന്നിറ്റു വീഴ്കെ
ഹൃദയം നിറഞ്ഞിടും 
നിര്‍വൃതിയാലവള്‍ 
മെല്ലെ വിടര്‍ത്തി തന്‍ 
മൃദു കരങ്ങള്‍ 
കണ്‍കോണിലിത്തിരി
കള്ളപ്പരിഭവം
കണ്ണു നീര്‍ത്തുള്ളിയായ് 
കാത്തിരിക്കേ
വന്നു മന്ദസ്മിതം
തൂകി ദിനകരന്‍
മെല്ലെയാ ശോകം 
തുടച്ചു നീക്കാന്‍. 

3 comments:

  1. ശോകം തുടച്ചുനീക്കാന്‍ വരുന്ന കിരണങ്ങള്‍

    ReplyDelete
  2. സന്തോഷമുണ്ടായിരിക്കട്ടെ!
    ആശംസകള്‍

    ReplyDelete
  3. innuvare ezhuthiya rachanakalekkaal kooduthal ezhuthaan minikku jeevitham baakkiyund

    ReplyDelete