സ്വപ്നങ്ങള്‍ക്കു നിറപ്പകിട്ടുണ്ടെന്ന്
സന്ധ്യയാണെനിക്കു കാട്ടിത്തന്നത്.
ചിറകുകളുണ്ടെന്നതു മേഘങ്ങളും.
പ്രണയമാനസങ്ങള്‍ നക്ഷത്ര ഖചിതങ്ങളെന്ന്
എന്നോടു മന്ത്രിച്ചത്
ഇരുളുമൂടിയ അനന്തവിഹായസ്സും.
വര്‍ണ്ണശബളമായ സ്വപ്നങ്ങളുമായി,
മേഘച്ചിറകുകളോടെ
ഹൃദയങ്ങളൊന്നായ്
പറന്നുയരാം..
രാവു വിരിച്ചിട്ട ആകാശപ്പരവതാനിയില്‍
നക്ഷത്രങ്ങള്‍ക്കിടയിലൂടെ
എത്ര ദൂരം സഞ്ചരിക്കാനാവും!
നിന്റെ സ്നേഹവിരലുകള്‍
എന്നോടു ചേര്‍ന്നുണ്ടെങ്കില്‍
പ്രളയകാലത്തോളം....
പ്രണയം നുകര്‍ന്ന്
അനന്തതയിലേയ്ക്കു
നടന്നു കയറാം നമുക്ക്..
ഒരു മനസ്സും ശരീരവുമായി
ശൂന്യതയില്‍
വിലയം പ്രാപിക്കാം.
സന്ധ്യയാണെനിക്കു കാട്ടിത്തന്നത്.
ചിറകുകളുണ്ടെന്നതു മേഘങ്ങളും.
പ്രണയമാനസങ്ങള്‍ നക്ഷത്ര ഖചിതങ്ങളെന്ന്
എന്നോടു മന്ത്രിച്ചത്
ഇരുളുമൂടിയ അനന്തവിഹായസ്സും.
വര്‍ണ്ണശബളമായ സ്വപ്നങ്ങളുമായി,
മേഘച്ചിറകുകളോടെ
ഹൃദയങ്ങളൊന്നായ്
പറന്നുയരാം..
രാവു വിരിച്ചിട്ട ആകാശപ്പരവതാനിയില്‍
നക്ഷത്രങ്ങള്‍ക്കിടയിലൂടെ
എത്ര ദൂരം സഞ്ചരിക്കാനാവും!
നിന്റെ സ്നേഹവിരലുകള്‍
എന്നോടു ചേര്‍ന്നുണ്ടെങ്കില്‍
പ്രളയകാലത്തോളം....
പ്രണയം നുകര്‍ന്ന്
അനന്തതയിലേയ്ക്കു
നടന്നു കയറാം നമുക്ക്..
ഒരു മനസ്സും ശരീരവുമായി
ശൂന്യതയില്‍
വിലയം പ്രാപിക്കാം.
യാനം വായിച്ചു
ReplyDeleteആശംസകള്‍
നന്നായി രചന
ReplyDeleteആശംസകള്‍
puthiya prabhaathatthinte geethikal aalapikkuka gaayike
ReplyDelete