വിനായകാ ശ്രീ ഗണനായകാ..
ഗൗരീതനയാ ഗജാനനാ...
നിന്‍ ചരണാംബുജം ശരണം ദേവാ..
നിന്‍ കരുണാമൃതം തേടുന്നു ഞാന്‍
മൂഷികവാഹനാ.. ലംബോദരാ..
പരബ്രഹ്മരൂപാ.. ചിദാനന്ദഭൂതാ..
വിഘ്നവിനാശകാ..
സിദ്ധിവിനായകാ..
ശ്രീഗണനാഥാ.. ശിവനന്ദനാ..
തുമ്പമകറ്റുവാന്‍ മോദമണയ്ക്കുവാന്‍
നീ കനിയേണമേ ഗജാനനാ...
ഏകദന്താ, വക്രതുണ്ഡ മഹാകായാ..
ഓംകാരരൂപിയാം മംഗളമൂര്‍ത്തി നിന്‍
തൃപ്പാദപങ്കജം പൂകിടുന്നേന്‍ ,സ്നേഹ-
മോദകനൈവേദ്യം നല്‍കിടുന്നേന്‍
ഞാനെന്ന ഭാവമകറ്റിയെന്‍ ഹൃദയത്തില്‍
നീ പകര്‍ന്നീടണേ കരുണാമൃതം -നിന്റെ
തുമ്പിയാല്‍ എന്നിലെ പാപമകറ്റി
സ്നേഹവര്‍ഷം നീ ചൊരിഞ്ഞേടണം..
അറിവായ് അലിവായ് നീയെന്നില്‍ നിറയേണം
സന്താപമോചകാ ഗണപതിയേ...
ഗൗരീതനയാ ഗജാനനാ...
നിന്‍ ചരണാംബുജം ശരണം ദേവാ..
നിന്‍ കരുണാമൃതം തേടുന്നു ഞാന്‍
മൂഷികവാഹനാ.. ലംബോദരാ..
പരബ്രഹ്മരൂപാ.. ചിദാനന്ദഭൂതാ..
സിദ്ധിവിനായകാ..
ശ്രീഗണനാഥാ.. ശിവനന്ദനാ..
തുമ്പമകറ്റുവാന്‍ മോദമണയ്ക്കുവാന്‍
നീ കനിയേണമേ ഗജാനനാ...
ഏകദന്താ, വക്രതുണ്ഡ മഹാകായാ..
ഓംകാരരൂപിയാം മംഗളമൂര്‍ത്തി നിന്‍
തൃപ്പാദപങ്കജം പൂകിടുന്നേന്‍ ,സ്നേഹ-
മോദകനൈവേദ്യം നല്‍കിടുന്നേന്‍
ഞാനെന്ന ഭാവമകറ്റിയെന്‍ ഹൃദയത്തില്‍
നീ പകര്‍ന്നീടണേ കരുണാമൃതം -നിന്റെ
തുമ്പിയാല്‍ എന്നിലെ പാപമകറ്റി
സ്നേഹവര്‍ഷം നീ ചൊരിഞ്ഞേടണം..
അറിവായ് അലിവായ് നീയെന്നില്‍ നിറയേണം
സന്താപമോചകാ ഗണപതിയേ...
ആശംസകള്‍
ReplyDeleteആശംസകള്‍
ReplyDeletesnehaadarangal
ReplyDelete