പാട്ടു മൂളുന്ന കാറ്റേ,
എന്റെ ഹൃദയ വനികയിലേയ്ക്കൊരു പ്രണയഗീതിയായ്
നീവീശിയെത്തിയതെന്തിനാണ്!
നിന്നിലേയ്ക്കു മഴയായ് പെയ്തിറങ്ങാനും
പുഴയായ് ഒഴുകിയെത്താനും ഞാനുള്ളപ്പോള്‍
നീ ഏകാകിയല്ല..
ഇരവിലും പകലിലും നിന്നെ പൊതിയുന്ന
സ്നേഹാര്‍ദ്രകഞ്ചുകമായ് ഞാനുള്ളപ്പോള്‍
എങ്ങെനെ നിനക്കു മരുഭൂമി സൃഷ്ടിക്കാനാവും!
എല്ലാ സന്തോഷങ്ങളും സുഗന്ധമായ് നില്ലിലേയ്ക്കാവാഹിക്കുക,
വീശുന്ന വഴികളില്‍ മന്ദഹാസമായ് പരിമളം നിറയ്ക്കുക.
വസന്തം വന്നെത്തുന്നതു നിനക്കുവേണ്ടി മാത്രം..
ശിശിരത്തിലെ പ്രാലേയവര്‍ഷം
നിനക്കു കുളിരേകാന്‍..
ശാരദസന്ധ്യകള്‍ കുങ്കുമം ചാര്‍ത്തുന്നതും
നിന്റെ മന്ദസ്മിതം കാണാന്‍..
വര്‍ഷസന്ധ്യയിലെ പൂര്‍വ്വാംബരത്തില്‍
മാരിവില്‍ വിരിയുന്നതും
നിനക്കായി മാത്രം..
പൂങ്കാറ്റേ... നീയെനിക്കായി വീശണം..
ഇന്നലെയെന്നപോലെ.. ഇന്നും.. എന്നും
കാറ്റേ, നിന്നോടാണെന്റെ പ്രണയം ..
എന്റെ ഹൃദയ വനികയിലേയ്ക്കൊരു പ്രണയഗീതിയായ്
നീവീശിയെത്തിയതെന്തിനാണ്!
നിന്നിലേയ്ക്കു മഴയായ് പെയ്തിറങ്ങാനും
പുഴയായ് ഒഴുകിയെത്താനും ഞാനുള്ളപ്പോള്‍
നീ ഏകാകിയല്ല..
ഇരവിലും പകലിലും നിന്നെ പൊതിയുന്ന
സ്നേഹാര്‍ദ്രകഞ്ചുകമായ് ഞാനുള്ളപ്പോള്‍
എങ്ങെനെ നിനക്കു മരുഭൂമി സൃഷ്ടിക്കാനാവും!
എല്ലാ സന്തോഷങ്ങളും സുഗന്ധമായ് നില്ലിലേയ്ക്കാവാഹിക്കുക,
വീശുന്ന വഴികളില്‍ മന്ദഹാസമായ് പരിമളം നിറയ്ക്കുക.
വസന്തം വന്നെത്തുന്നതു നിനക്കുവേണ്ടി മാത്രം..
ശിശിരത്തിലെ പ്രാലേയവര്‍ഷം
നിനക്കു കുളിരേകാന്‍..
ശാരദസന്ധ്യകള്‍ കുങ്കുമം ചാര്‍ത്തുന്നതും
നിന്റെ മന്ദസ്മിതം കാണാന്‍..
വര്‍ഷസന്ധ്യയിലെ പൂര്‍വ്വാംബരത്തില്‍
മാരിവില്‍ വിരിയുന്നതും
നിനക്കായി മാത്രം..
പൂങ്കാറ്റേ... നീയെനിക്കായി വീശണം..
ഇന്നലെയെന്നപോലെ.. ഇന്നും.. എന്നും
കാറ്റേ, നിന്നോടാണെന്റെ പ്രണയം ..
കാറ്റിനെ പ്രണയിച്ച പെണ്‍കുട്ടി!!
ReplyDeleteനല്ല എഴുത്ത്
കാറ്റിന്‍റെ ഈണത്തിനെന്തൊരു ചന്തം!
ReplyDeleteആശംസകള്‍
maranamillaatha pranaya geethangal
ReplyDeleteതെന്നൽ തഴികിയ വരികൾ
ReplyDelete