മേഘപ്പൂന്തൊട്ടിലില്‍
ആലോലമാടിയ
വാര്‍തിങ്കളെന്തേ
ഉറക്കമായോ..
താരകക്കുഞ്ഞുങ്ങളെന്തിനീ
രാവിതില്‍
കണ്ണുചിമ്മി
കൂട്ടിരിക്കുന്നുറങ്ങാതെ..
ഏതൊരു മുത്തശ്ശി
ചൊല്ലിത്തരും കൊച്ചു
പാട്ടും കഥയും മധുരമായി..
ഏതൊരു മുത്തശ്ശന്‍
നെഞ്ചോടു ചേര്‍ത്തൊരു
പഞ്ചാരമുത്തം തരും
തിരുനെറ്റിയില്‍..
ഓര്‍ക്കുന്നു ഞാനെന്റെ
ബാല്യ,മെന്‍ കണ്ണിലോ
ഓര്‍മ്മതന്‍ കണ്ണുനീര്‍
ഓളം നിലയ്ക്കാതെ.
കാതില്‍മുഴങ്ങുന്നൊരീണം
മൃദുരാഗം
വാത്സല്യമോലുന്ന
കൈവിരല്‍ത്താളവും
വെള്ളിരോമക്കാടു തീര്‍ത്തൊരു
നെഞ്ചിലെന്‍
കുഞ്ഞുമുഖം
ചേര്‍ത്തുറങ്ങിയ
രാവുകള്‍..
ആ ബാല്യമാണെന്റെ സ്വര്‍ഗ്ഗം
ഇനിയൊരു
സ്വര്‍ഗ്ഗമെനിക്കില്ല
കാത്തിരുന്നീടുവാന്‍.
കാതില്‍മുഴങ്ങുന്നൊരീണം
മൃദുരാഗം
വാത്സല്യമോലുന്ന
കൈവിരല്‍ത്താളവും
വെള്ളിരോമക്കാടു തീര്‍ത്തൊരു
നെഞ്ചിലെന്‍
കുഞ്ഞുമുഖം
ചേര്‍ത്തുറങ്ങിയ
രാവുകള്‍..
ആ ബാല്യമാണെന്റെ സ്വര്‍ഗ്ഗം
ഇനിയൊരു
സ്വര്‍ഗ്ഗമെനിക്കില്ല
കാത്തിരുന്നീടുവാന്‍.
ഒരു നെടുനിശ്വാസമായ്....
ReplyDeleteനല്ല വരികള്‍
ആശംസകള്‍
kanneerozhukkaattha kaviye aanenikkishtam
ReplyDelete