പൂങ്കുയിലേ,
എന്റെ സ്നേഹമാധുര്യം
നാവില്‍ പുരട്ടാതെ
എങ്ങനെ നിന്റെ ഗാനം പൂര്‍ണ്ണമാകും!
പൂങ്കാറ്റേ,
എന്റെ സ്നേഹസുഗന്ധം
കവര്‍ന്നെടുക്കാതെ
നിനക്കെങ്ങനെ വീശിമറയാനാകും!
മാരിവില്ലേ,
എന്റെ സ്നേഹവര്‍ണ്ണങ്ങള്‍
ചാലിച്ചു ചേര്‍ക്കാതെ
നീയെങ്ങനെ മാനത്തുദിക്കും!
വിശ്വാസം
മഴയില്‍ കുതിരാത്ത
വെണ്‍മുത്തായിരിക്കേ,
നമുക്കു നടക്കാം , ഈ കടല്‍ക്കരയില്‍
വെയില്‍ ചായുവോളം
കാലില്‍ മുത്തമിടുന്ന തിരകളെയെണ്ണി..
നിന്റെ കൈവിരല്‍ കോര്‍ത്തുപിടിക്കാതെ
തിരകളെണ്ണാന്‍ എനിക്കാവില്ലെന്ന്
നിനക്കു മാത്രമല്ലേ അറിയൂ...
എന്റെ സ്നേഹമാധുര്യം
നാവില്‍ പുരട്ടാതെ
എങ്ങനെ നിന്റെ ഗാനം പൂര്‍ണ്ണമാകും!
പൂങ്കാറ്റേ,
എന്റെ സ്നേഹസുഗന്ധം
കവര്‍ന്നെടുക്കാതെ
നിനക്കെങ്ങനെ വീശിമറയാനാകും!
മാരിവില്ലേ,
എന്റെ സ്നേഹവര്‍ണ്ണങ്ങള്‍
ചാലിച്ചു ചേര്‍ക്കാതെ
നീയെങ്ങനെ മാനത്തുദിക്കും!
വിശ്വാസം
മഴയില്‍ കുതിരാത്ത
വെണ്‍മുത്തായിരിക്കേ,
നമുക്കു നടക്കാം , ഈ കടല്‍ക്കരയില്‍
വെയില്‍ ചായുവോളം
കാലില്‍ മുത്തമിടുന്ന തിരകളെയെണ്ണി..
നിന്റെ കൈവിരല്‍ കോര്‍ത്തുപിടിക്കാതെ
തിരകളെണ്ണാന്‍ എനിക്കാവില്ലെന്ന്
നിനക്കു മാത്രമല്ലേ അറിയൂ...
നല്ല വരികള്‍
ReplyDeleteആശംസകള്‍
aaraanu miniyude kavithakal vaayich kannuvechupokaatthathu
ReplyDelete